പ്രോജക്ട് കെ ഇനി 'കൽക്കി 2898AD'; ഇന്ത്യൻ സിനിമയുടെ അഭിമാനമാകുന്ന സയൻസ് ഫിക്ഷൻ എത്തുന്നു.



പ്രോജക്ട് കെ ഇനി 'കൽക്കി 2898AD'; ഇന്ത്യൻ സിനിമയുടെ അഭിമാനമാകുന്ന സയൻസ് ഫിക്ഷൻ എത്തുന്നു


പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന ഗ്ലിമ്പ്‌സിലൂടെ വൈജയന്തി മൂവീസ് ചിത്രത്തിന്റെ ടൈറ്റിൽ 'കൽക്കി 2898AD'. സയൻസ് ഫിക്ഷനും അതോടൊപ്പം മികച്ച മികച്ച കഥപറച്ചിലും കൂടി ചേരുന്നതോടെ ഈ ജോണറിൽ തന്നെ മികച്ച ചിത്രമായി മാറും. 


സാൻ ഡിയേഗോ കോമിക് കോണിൽ നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ ഗ്ലിമ്പസ് വേദിയോ പുറത്ത് വിട്ടത്. ചിത്രത്തിന്റെ പുതിയ ടൈറ്റിൽ വരുന്നതോടെ ആരാധകരും സിനിമാപ്രേമികളും ആകാംഷയുടെ മുൾമുനയിലാണ്.


നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകരെ ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ലോകമാണ് തുറന്ന് കൊടുക്കുന്നത്. 2898 AD യിൽ കഥ പറയുന്ന ചിത്രം പ്രേക്ഷകർക്ക് ഗംഭീരമായ  സിനിമാറ്റിക് യുണിവേഴ്‌സ് തുറന്ന് കൊടുക്കുകയാണ് . 


വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വനി ദത്ത് നിർമിക്കുന്ന ചിത്രത്തിൽ അമിതാബ് ബച്ചൻ, ദീപിക പദുകോൺ, കമൽ ഹാസൻ, ദിശ പതാനി തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്നുണ്ട്. 


https://youtu.be/bC36d8e3bb0


കൽക്കി 2898 ADയുടെ ഓരോ അപ്‌ഡേറ്റിനായി ഇനി പ്രേക്ഷകർ കാത്തിരിക്കുമ്പോൾ വൈജയന്തി മൂവീസ് കഥപറച്ചിലിന്റെ ഒരു പുതിയ ലോകം ഇന്ത്യൻ സിനിമാപ്രേക്ഷകർക്കായി തുറന്ന് കൊടുക്കുകയാണ്. 2024 ജനുവരി 12ന് ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ- ശബരി

No comments:

Powered by Blogger.