" ഭഗവാൻ ദാസന്റെ രാമരാജ്യം " ജൂലൈ 21ന് റിലീസ് ചെയ്യും.
നവാഗതനായ റഷീദ് പറമ്പിൽ സംവിധാനം ചെയ്ത " ഭഗവാൻ ദാസന്റെ രാമരാജ്യം " ജൂലൈ 21ന് റിലീസ് ചെയ്യും.
പ്രശാന്ത് മുരളി , ഇർഷാദ് അലി , മണികണ്ഠൻ പട്ടാമ്പി , നന്ദന രാജൻ , ടി.ജി. രവി , അക്ഷയ് രാധാകൃഷ്ണൻ , നിയാസ് ബക്കർ, ശ്രീജിത് രവി, വരുൺ ധാര ,അനൂപ് കൃഷ്ണൻ , വിനോദ് തോമസ് മാസ്റ്റർ വസിഷ്ഠ് , റോഷ്ന ആൻ റോയ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. പടവെട്ട് , ലൈല എന്നി ചിത്രങ്ങൾക്ക് ശേഷം നന്ദന രാജൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.
ഒരു ഗ്രാമീണ ഉൽസവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്.ഉൽസവത്തോടോ നുബന്ധിച്ച് നടക്കുന്ന ബാലെയും അതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുമാണ് സിനിമയുടെ പ്രമേയം.
റോബിൻ റീൽസിന്റെ ബാനറിൽ റൈസൺ കല്ലടയിൽ തോമസ്, രാജീവ് പിള്ള എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫെബിൻ സിദ്ധാർ രചനയും , ജിജോയ് ജോർജ്ജ് , ഗണേഷ് മലയത്ത് എന്നിവർ ഗാന രചനയും, വിഷ്ണു ശിവ ശങ്കർ സംഗീതവും നിർവ്വഹിക്കുന്നു
സലിം പി. ചാക്കോ.
No comments: