2022ലെ സംസ്ഥാന ചലച്ചിത അവാർഡ് നേതാക്കൾക്ക് അനുമോദനങ്ങൾ . മികച്ച നടൻ : മമ്മൂട്ടി . മികച്ച നടി വിൻസി അലോഷ്യസ് .
തിരുവനന്തപുരം: അൻപത്തിമൂന്നാത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസിനെയുംതെരഞ്ഞെടുത്തു.
മികച്ച ജനപ്രിയ ചിത്രമായി ‘ന്നാ താൻ കേസ് കൊട്’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ (ചിത്രം: ഇലവീഴാ പൂഞ്ചിറ) ഷോബി പോൾ രാജ് ആണ് മികച്ച നൃത്തസംവിധായകൻ (ചിത്രം: തല്ലുമാല)
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് വാർത്താ സമ്മേളനത്തിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഗൌതം ഘോഷ്, രഞ്ജിത്ത്, മധുസൂദനൻ, നേമം പുഷ്പരാജ്, പ്രേം കുമാർ, യുവരാജ്, ജെൻസി ഗ്രിഗറി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.154 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്
പുരസ്കാര ജേതാക്കൾ .
മികച്ച ചലച്ചിത്ര ഗന്ഥം- സിനിമയുടെ ഭാവനാദേശങ്ങൾ, സി.എസ് വെങ്കിടേശ്വരൻ
മികച്ച ചലച്ചിത്ര ലേഖനം- പുനസ്ഥാപനം എന്ന നവേദ്രജാലം- സാബു പ്രവസാദ്
പ്രത്യേക ജൂറി പരാമർശം (സംവിധാനം): വിശ്വജിത്ത് എസ്. (ചിത്രം: ഇടവരമ്പ്), രാരീഷ്( വേട്ടപ്പട്ടികളും ഓട്ടക്കാരും)
മികച്ച കുട്ടികളുടെ ചിത്രം- പല്ലോട്ടി 90 കിഡ്‌സ്
മികച്ച നവാഗത സംവിധായകൻ- ഷാഹി കബീർ (ഇലവീഴാ പൂഞ്ചിറ)
മികച്ച ജനപ്രീതിയുള്ള ചിത്രം- ന്നാ താൻ കേസ് കൊട്
മികച്ച നൃത്തസംവിധാനം- ശോഭിപോൾ രാജ് (തല്ലുമാല)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്- പൗളി വിൽസൺ (സൗദി വെള്ളയ്ക്ക)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ)- ഷോബി തിലകൻ (പത്തൊൻപതാം നൂറ്റാണ്ട്)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്- റോണക്‌സ് സേവ്യർ (ഭീഷ്മ പർവ്വം)
ട്രാൻസ്ജെൻഡർ/ വനിതാ വിഭാഗത്തെ പ്രത്യേക അവാർഡ്: ശ്രുതി ശരണ്യം (ബി 32 മുതൽ 44 വരെ)
മികച്ച സിങ് സൗണ്ട്- വൈശാഖ് പിവി (അറിയിപ്പ്)
മികച്ച കലാസംവിധാനം- ജ്യോതിഷ് ശങ്കർ (ന്നാ താൻ കേസ് കൊട്)
മികച്ച പ്രോസസിങ് ലാബ് കളറിസ്റ്റ്: ആഫ്റ്റർ സ്റ്റുഡിയോസ് (ഇലവീഴാ പൂഞ്ചിറ), ആർ. രംഗരാജൻ (വഴക്ക്) .
മികച്ച ശബ്ദരൂപകൽപന: അജയൻ അടാർട് (ഇലവീഴാ പൂഞ്ചിറ)
മികച്ച ഗായിക- മൃദുലാ വാര്യർ (പത്തൊൻപതാം നൂറ്റാണ്ട്)
മികച്ച ഗായകൻ- കപിൽ കബിലൻ (പല്ലൊട്ടി 90 കിഡ്‌സ്)
മികച്ച ഗാനരചയിതാവ്- റഫീക്ക് അഹമ്മദ് (വിഡ്ഢികളുടെ മാഷ്)
മികച്ച തിരക്കഥ (അഡാപ്‌റ്റേഷൻ)- രാജേഷ് പിന്നാടൻ (ഒരു തെക്കൻ തല്ലുകേസ്)
മികച്ച തിരക്കഥകൃത്ത്- രതീഷ് ബാലകൃഷ്ണ പൊതുവാൾ (ന്നാ താൻ കേസ് കൊട്)
മികച്ച ബാലതാരം :തൻമയ സോൺ എ ( വഴക്ക്)
മികച്ച ആൺ ബാലതാരം:മാസ്റ്റർ ഡാവിൻജി
മികച്ച ഛായാഗ്രാഹകൻ- മനേഷ് മാധവൻ, ചന്ദ്രു ശെൽവരാജ്
പ്രത്യേക ജൂറി പുരസ്‌കാരം അഭിനയം- കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), അലൻസിയർ ലെ ലോപസ് (അപ്പൻ)
മികച്ച സ്വഭാവനടി- ദേവി വർമ (സൗദി വെള്ളക്ക)
No comments: