Welcoming the greatest actor Ulaganayagan @ikamalhaasan. Our journey becomes Universal now. #ProjectK
Welcoming the greatest actor Ulaganayagan @ikamalhaasan. Our journey becomes Universal now. #ProjectK
https://youtu.be/QeyOUmg-7_0
#Prabhas @SrBachchan @deepikapadukone @nagashwin7 @DishPatani @Music_Santhosh @AshwiniDuttCh @VyjayanthiFilms
കമൽ ഹാസൻ വരുന്നു; പ്രഭാസ് - ദീപിക പദുകോൺ ചിത്രം "പ്രോജക്ട് - കെ" ഇന്ത്യൻ സിനിമയിലെ അത്ഭുതമാകാൻ ഒരുങ്ങുന്നു .
അന്നൗൺസ് ചെയ്തപ്പോൾ മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രോജക്ട് - കെ. പ്രഭാസ്, ദീപിക പദുകോൺ, അമിതാബ് ബച്ചൻ, ദിഷ പതാനി തുടങ്ങി വൻ താരനിര അണിനിരക്കുന്ന പ്രോജക്ട് - കെ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുകയാണ്. തെലുഗ് സിനിമയിലെ തന്നെ ഏറ്റവും വലിയ നിർമാണ കമ്പനിയായ വൈജയന്തി മൂവീസ് ഇപ്പോഴിതാ മറ്റൊരു മുന്നേറ്റം നടത്തുകയാണ്. ഉലകനായകൻ കമൽ ഹാസൻ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രം ചെയ്യാൻ ഒരുങ്ങുകയാണ്. കമൽ ഹാസന്റെ വരവോടു കൂടി ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ കാസ്റ്റിംഗ് ചിത്രമാവുകയാണ്.
കമൽ ഹസന്റെ വാക്കുകൾ ഇങ്ങനെ " 50 വർഷങ്ങൾക്ക് മുമ്പ് ഞാൻ ഡാൻസ് അസിസ്റ്റന്റും അസിസ്റ്റന്റ് ഡയറക്‌ടറുമായിരുന്ന കാലത്താണ് അശ്വിനി ദത്ത് എന്ന പേര് നിർമ്മാണ മേഖലയിൽ വരുന്നത്. 50 വർഷങ്ങൾക്ക് ശേഷം ഞങ്ങൾ രണ്ടുപേരും ഒന്നിക്കുന്നു. നമ്മുടെ അടുത്ത തലമുറയിലെ ഒരു മിടുക്കനായ സംവിധായകൻ ചുക്കാൻ പിടിക്കുന്നു. എന്റെ സഹതാരങ്ങളായ പ്രഭാസും ദീപികയും ആ തലമുറയിൽപ്പെട്ടവരാണ്. അമിതാബ് ജിക്കൊപ്പം ഞാൻ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. എന്നാലും ഓരോ തവണയും ആദ്യമായാണ് തോന്നുന്നത്. അമിതാബ് ജി സ്വയം വീണ്ടും കണ്ടുപിടിക്കുന്നു. അക്കാര്യം ഞാനും അനുകരിക്കുകയാണ്. പ്രൊജക്‌റ്റ് കെയ്‌ക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രേക്ഷകർ എന്നെ ഏത് സ്ഥാനത്തിരുത്തിയാലും പ്രധാനാമായി ഞാനൊരു സിനിമാപ്രേമിയാണ് . ആ ഗുണം എന്റെ വ്യവസായത്തിലെ ഏതൊരു പുതിയ ശ്രമത്തെയും അഭിനന്ദിച്ചുകൊണ്ടേയിരിക്കും. പ്രൊജക്‌റ്റ് കെയ്‌ക്കുള്ള ആദ്യത്തെ കൈയടി എന്റേതായിരിക്കട്ടെ. നമ്മുടെ സംവിധായകൻ നാഗ് അശ്വിൻ്റെ കാഴ്ചപ്പാടിലൂടെ നമ്മുടെ രാജ്യത്തും സിനിമാ ലോകത്തും കൈയടികൾ മുഴങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ട്."
നിർമാതാവ് അശ്വനി ദത്തിന്റെ വാക്കുകൾ ഇങ്ങനെ "കമൽ ഹാസന്റെ കൂടെ ജോലി ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നു. പ്രോജക്ട് കെ യിലൂടെ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. കമൽ ഹസൻ, അമിതാബ് ബച്ചൻ എന്നീ 2 ലെജൻഡറി അഭിനേതാക്കളോടൊപ്പം പ്രവർത്തിക്കുക എന്നത് ഏത് നിര്മാതാവിന്റെയും സ്വപ്നമാണ്. ആ സ്വപ്നമാണ് ഞാൻ എന്റെ കരിയറിലെ അമ്പതാം വര്ഷം സാക്ഷാത്കരിക്കുന്നത്".
സംവിധായകൻ നാഗ് അശ്വിനും അദ്ദേഹത്തിന്റെ സന്തോഷം പ്രകടിപ്പിച്ചു "ഇത്രയധികം ഐതിഹാസിക കഥാപാത്രങ്ങൾ ചെയ്‌ത കമൽ ഹസൻ സാറിന് പുതിയ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നത് വലിയ അംഗീകാരമാണ്. ഞങ്ങളെല്ലാവരും അദ്ദേഹം ചിത്രത്തിലേക്ക് വന്നതിൽ ഒത്തിരി സന്തോഷത്തിലാണ്. "
വേൾഡ് - ക്ലാസ് പ്രൊഡക്ഷൻ രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ നാഗ് അശ്വിൻ അത്രമേൽ സൂക്ഷമതയോടെയാണ് തിരക്കഥ സ്വീകരിക്കുന്നത്. പ്രൊഡക്ഷൻ ക്വാളിറ്റിയിലും ടെക്നിക്കൽ രീതിയിലും ചിത്രം ഇതുവരെ കാണാത്ത ഒരു മായാലോകം പ്രേക്ഷകർക്ക് മുന്നിൽ ഒരുക്കുമെന്ന് തീർച്ച.
ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് അമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ അങ്ങേയറ്റം അഭിമാനത്തോടെയാണ് ഈ ഗോൾഡൻ ജൂബിലി പ്രോജക്ട് പുറത്തുവിടുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്ത് ചിത്രം നിർമിക്കുന്നു. സംക്രാന്തി നാളിൽ ജനുവരി 12, 2024 ൽ ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ - ശബരി, ആതിര ദിൽജിത്ത്.
No comments: