സുനൈനയെ പ്രധാന കഥാപാത്രമാക്കി ഡൊമിൻ ഡി. സിൽവ സംവിധാനം ചെയ്യുന്ന തമിഴ് ത്രില്ലർ ചിത്രമായ " REGINA " ജൂൺ 23ന് തിയേറ്ററുകളിൽ എത്തും.



സുനൈനയെ പ്രധാന കഥാപാത്രമാക്കി ഡൊമിൻ ഡി. സിൽവ സംവിധാനം ചെയ്യുന്ന തമിഴ് ത്രില്ലർ ചിത്രമായ  " REGINA " ജൂൺ 23ന് തിയേറ്ററുകളിൽ എത്തും.


സാമൂഹിക പ്രവർത്തകനായ പിതാവിനെ ചുറ്റിപ്പറ്റിയുള്ള ലോകത്ത് ജീവിക്കുന്ന പെൺക്കുട്ടിയാണ് " റെജീനാ " . ഒരു സ്വകാര്യബാങ്കിലെ ജീവനക്കാരനായ ജോയുമായി അവൾ പ്രണയത്തിലാകുന്നു.  അവളുടെ പിതാവ് ആകസ്മികമായി കൊല്ലപ്പെടുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.


സുനൈന ടൈറ്റിൽ റോളിൽ അഭിനയിക്കുന്നു. ബോക്സർ ദീന, അനന്ത് നാഗ് , ബാവ ചെല്ലദുരൈ , ഗണവേൽ, വിവേക് പ്രസന്ന ,ഗജരാജ് , സായ് ധീന , ഋതു മന്ത്ര , നിവാസ് അധിതൻ ,അജീഷ് ജോസ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. മലയാള താരം  അപ്പാനി ശരത് രാജേഷായി ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 


യെല്ലോ ബിയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സതീഷ് നായർ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു. പവി കെ. പവൻ ഛായാഗ്രഹണവും , ടോബി ജോൺ എഡിറ്റിംഗും ,സതീഷ് നായർ സംഗീതവും, യുഗഭാരതി , ഇജാസ് വിവേക് , വേൽമുരുകൻ , വിൻസെന്റ് വിജയൻ എന്നിവർ ഗാനരചനയും  നിർവ്വഹിക്കുന്നു. സി.കെ. അജയകുമറാണ് കേരള പി.ആർ.ഓ.


സിദ് ശ്രീറാം , ശ്യാം, ചിന്മയി ശ്രീപാദ് , മാലതി , വന്ദന ശ്രീനിവാസൻ , കൽപ്പന രാഘവേന്ദ്രർ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ആറ്ഗാനങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളത്.


സലിം പി. ചാക്കോ .

cpK desK.

No comments:

Powered by Blogger.