" RDX" ഡബ്ബിംഗ് പുരോഗമിക്കുന്നു.




വീക്കെൻഡ്ബ്ലോക്ക്ബസ്റ്റേഴ്സ് ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് " RDX (Robert Dony Xavier).നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. 


ഷെയിൻ നീഗം ,ആൻ്റണി വർഗ്ഗീസ് ,നീരജ് മാധവ് എന്നിവരാണ് ഈ ഇടിവെട്ട് പടത്തിൽ അഭിനയിക്കുന്നത്. 
Let the Fight Begin .

റോബർട്ട്, ഡോണി, സേവ്യർ എന്നിങ്ങനെ മൂന്നു സുഹ്യത്തുക്കളുടെ കഥയാണ് ആർ.ഡി.എക്സ്സിലൂടെ അവതരിപ്പിക്കുന്നത്.ഷൈൻ നീഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ്ഇതിലെകേന്ദ്രകഥാപാത്രങ്ങളായ റോബർട്ട്, റോണി, സേവ്യർ എന്നിവരെഅവതരിപ്പിക്കുന്നത്ഐമാ റോസ്മിയും മഹിമാനമ്പ്യാരുമാണു നായികമാർ.ലാൽ മറ്റൊരു പ്രധാന കഥാപാത്രത്തെഅവതരിപ്പിക്കുന്നു.ഷബാസ്റഷീദ്ആദർശ്സുകുമാരൻഎന്നിവരുടേതാണ് തിരക്കഥ.മനു മഞ്ജിത് ഗാന രചനയും സാം സി.എസ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. കൈതി, വിക്രം വേദ തുടങ്ങിയ പ്രശസ്ത തമിഴ് ചിത്രങ്ങളുടെ സംഗീത ഒരുക്കിയ  സാം സി.എസ്  ഇന്ന് തമിഴ് ചലച്ചിത്ര രംഗത്തെ മുൻനിര സംഗീത സംവിധായകനാണ്.


ദക്ഷിണേന്ത്യയിലെവമ്പൻസിനിമ കളുടെ ആക്ഷൻ കോറിയോഗ്രാഫറായ അൻപ് - അറിവാണ് ഈ ചിത്രത്തിലെ ആക്ഷൻരംഗങ്ങൾഒരുക്കുന്നത്


അലക്സ്.ജെ.പുളിക്കീൽ ഛായാഗ്രാഹകനും, ചാമെൻ ചാക്കോ എഡിറ്റിംഗും , ജോസഫ് നെല്ലിക്കൽ കലാസംവിധാനവും, റോണക്സ് സേവ്യർ മേക്കപ്പും, ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യും ഡിസൈനും,വിശാഖുംഅസ്സോസ്സിയേറ്റ്ഡയറക്ടറും ജാവേദ് ചെമ്പ് നിർമ്മാണ നിർവഹണവും ഒരുക്കുന്നു. വാഴൂർ ജോസാണ് പി.ആർ.ഓ.


മിന്നല്‍ മുരളിക്ക് പുറമേ ബാംഗ്ലൂര്‍ ഡേയ്‌സ്,കാട്പൂക്കുന്നനേരം,മുന്തിരിവള്ളികൾ  തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങിയ ചിത്രങ്ങളാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ്ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിര്‍മ്മിച്ചത്.

ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കിയ " മിന്നല്‍ മുരളി "  വൻ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.നെറ്റ്ഫ്‌ളിക്‌സ് വഴി പുറത്തിറങ്ങിയ ചിത്രം  സൂപ്പർ ഹിറ്റായിരുന്നു. 


നമുക്ക് മറ്റൊരു സൂപ്പർ ഹിറ്റിനായി കാത്തിരിക്കാം .



സലിം പി. ചാക്കോ .
cpK desK.
 

No comments:

Powered by Blogger.