" Mr. X" ൽ ആര്യയ്ക്കും ഗൗതം കാർത്തിക്കിനുമൊപ്പം മഞ്ജു വാര്യരും .




ആര്യയും, ഗൗതം കാർത്തികും, അനഘയും പ്രധാനവേഷങ്ങളിൽ എത്തുന്ന " Mr.X ൽ " മഞ്ജു വാര്യരും പ്രധാനവേഷത്തിൽ അഭിനയിക്കുന്നു.
ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. 


മനു ആനന്ദാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. പ്രിൻസ് പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. ഉഗാണ്ട , ജോർജ്ജിയ എന്നിവടങ്ങളിലാണ് ചിത്രീകരണം. 


സ്റ്റണ്ട് ശിവ സംഘട്ടനവും, ദീപു നൈനാൻ തോമസ് സംഗീതവും , രാജീവൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. അസുരൻ , തുനിവ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ്  മഞ്ജുവാര്യർ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

No comments:

Powered by Blogger.