മതസൗഹാർദ്ദത്തിനുള്ള സാമൂഹിക സന്ദേശമായി " Kather Basha Endra Muthuramalingam " .


Rating : 3 / 5.

സലിം പി. ചാക്കോ 

cpK desK 



ആര്യയെ നായകനാക്കി മുത്തയ്യ സംവിധാനം ചെയ്ത കുടുംബ അക്ഷൻ ത്രില്ലർ ചിത്രമാണ് " കാദർബാഷ എന്ദ്ര മുത്തുരാമലിംഗം " . സിദ്ധി ഇദ്നാനിയാണ്  നായിക വേഷത്തിൽ എത്തുന്നത്. കെ. ഭാഗ്യരാജ്, പ്രഭു, ആടുകളം നരേൻ , രേണുക , സിങ്കംപുലി , വിജി ചന്ദ്രശേഖർ, തമിഴ് മധുസൂദനറാവു, ആർ.കെ വിജയ് മുരുകൻ ,തരുൺ ഗോപി , ദീപ ശങ്കർ ഇന്ദുമതി എന്നിവർ   ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


ഒരു ഗ്രാമീണ അക്ഷൻ ചിത്രമാണിത്. ഭൂമിയ്ക്കും സ്ത്രീയ്ക്കും വേണ്ടിയുള്ള പോരാട്ടമാണ്പ്രമേയം.കാതർബാഷയെ ( ആര്യ ) തേടി ജയിലിൽ എത്തുന്നപെൺക്കുട്ടിയാണ്  തമിഴ്  സെൽവി ( സിദ്ധി  ഇദ്നാനി) . നീതിയും ന്യായവും ഉയർത്തിപ്പിടിക്കുന്ന അഹങ്കാരിയാണ് കാതർ ബാഷ . സെൽവിയെവിവാഹത്തിന്ബന്ധുക്കൾ നിർബ്ബന്ധിക്കുന്നു.  തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. 


ജി.വി പ്രകാശ് കുമാർ സംഗീതവും പശ്ചാത്തല സംഗീതവും , വേൽ രാജ് ഛായാഗ്രഹണവും, വെങ്കിട്ട് രാജൻ എഡിറ്റിംഗും , വീരമണി ഗണേശൻ കലാസംവിധാനവും, തനിക്കൊടി ലോഗം , ജൂനിയർ നിത്യ എന്നിവർ ഗാനരചനയുംനിർവ്വഹിക്കുന്നു. കൊമ്പൻ ,വീരുമാൻ തുടങ്ങിയ ഗ്രാമീണ ചിത്രങ്ങൾ ഒരുക്കിയ മുത്തയ്യയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. വെടിക്കാരൻപട്ടി എസ്. ശക്തിവേലു ഡ്രംസ്റ്റിക്സിന്റെയും സീ സ്റ്റുഡിയോസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു. 


രാമനാഥപുരം ജില്ലയിലെ ഹിന്ദുക്കളും , മുസ്ലീംങ്ങളും തമ്മിലുള്ള അത്മബന്ധം  പറയുന്നത് മികച്ചതായി. .സമുദായ സൗഹാർദ്ദം,സ്ത്രീകളുടെസംരക്ഷണം,ജാതിയ്ക്കുംവർഗ്ഗീയതയ്ക്കും എതിരെ പോരാടുക തുടങ്ങിയ സന്ദേശങ്ങൾ സിനിമയിൽ ഉണ്ട്. ആര്യയുടെ അഭിനയംശ്രദ്ധേയം.അനൽ അരശിന്റെ ആക്ഷൻ കോറിയോഗ്രാഫി സിനിമയുടെ ഹൈലൈറ്റാണ്. 





No comments:

Powered by Blogger.