" ലൗലി "തൊടുപുഴയിൽ തുടങ്ങി.
" ലൗലി "തൊടുപുഴയിൽ തുടങ്ങി.
ഛായാഗ്രഹണം-ആഷിഷ് അബു.
മാത്യു തോമസ്, മനോജ് കെ ജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീഷ് കരുണാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ലൗലി " എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു.
അപ്പൻ ഫെയിം രാധിക, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഫെയിം അശ്വതി മനോഹരൻ,ആഷ്‌ലി,അരുൺ, പ്രശാന്ത് മുരളി,ഗംഗ മീര,കെ പി ഏ സി ലീല തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.നേനി എന്റർടൈൻമെന്റസ് പ്രൈവറ്റ്ലിമിറ്റഡിന്റെസഹകരണത്തോടെ വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശരണ്യ സി നായർ,ഡോ. അമർ രാമചന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത സംവിധായകനായ ആഷിഖ് അബു നിർവ്വഹിക്കുന്നു
വിനായക് ശശികുമാർ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു.എഡിറ്റർ-കിരൺദാസ്.കോ പ്രൊഡ്യൂസർ-പ്രമോദ് ജി ഗോപാൽ. പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി,പ്രൊഡക്ഷൻ ഡിസൈനർ-ജ്യോതിഷ് ശങ്കർ,മേക്കപ്പ്-റോണക്‌സ് സേവ്യർ,കോസ്റ്റ്യൂം ഡിസൈനർ-ദീപ്തി അനുരാഗ്,ആർട്ട് ഡയറക്ടർ-കൃപേഷ് അയ്യപ്പൻകുട്ടി, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ-ഹരീഷ് തെക്കേപ്പാട്ട്, അസോസിയേറ്റ് ഡയറക്ടർ-സന്ദീപ്, അസിസ്റ്റന്റ് ഡയറക്ടർഅലൻ,ആൽബിൻ,സൂരജ്,ബേയ്സിൽ,ജെഫിൻ,ഫിനാൻസ് കൺട്രോളർ-ജോബീഷ് ആന്റണി,വിഷ്വൽ എഫക്റ്റ്സ്-വിടിഎഫ് സ്റ്റുഡിയോ, സൗണ്ട് ഡിസൈൻ-നിക്സൻ ജോർജ്ജ്,പരസ്യക്കല-യെല്ലൊ ടൂത്ത്സ്,സ്റ്റിൽസ്-ആർ റോഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ബിജു കടവൂർ, പ്രൊഡക്ഷൻ മാനേജർ-വിമൽ വിജയ്,വിതരണം-ഒപിഎം സിനിമാസ്,പി ആർ ഒ- എ എസ് ദിനേശ്.
No comments: