" ദി തേർഡ് മർഡർ " സ്ത്രീ കഥാപാത്ര പോസ്റ്റർ പുറത്തിറങ്ങി.
" ദി തേർഡ് മർഡർ " സ്ത്രീ കഥാപാത്ര പോസ്റ്റർ പുറത്തിറങ്ങി.
സോണി ലൈവിൽ റിലീസായ "റോയ്" എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം സുനിൽ ഇബ്രാഹിം ടീം ഒരുക്കുന്ന " ദി തേർഡ് മർഡർ " (The Third Murder) എന്ന ചിത്രത്തിലെ മൂന്നു സ്ത്രീ കഥാപാത്രങ്ങൾ അടങ്ങിയ പോസ്റ്റർ റിലീസായി.ശിബ്‌ലഫറ,ലിയോണ, അനന്യഎന്നിവരുടെകഥാപാത്രങ്ങളുടെ പോസ്റ്ററാണ് റിലീസായത്.
ഇന്ദ്രൻസ്, വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ലിയോണ, അനന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് "ദി തേർഡ് മർഡർ ".
സജാൽ സുദർശൻ, ജോണി ആന്റണി, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, ശിബ്‌ല ഫറ, ജിബിൻ ഗോപിനാഥ്, ഡിക്സൺ പൊടുത്താസ്, ആനന്ദ് മന്മഥൻ, സഞ്ജു ഭാസ്ക്കർ, പ്രമിൽ, ദിൽജിത്ത് ഗോറെ, രാജഗോപാൽ, ജെയ്സൺ, രാജ് ബി കെ,സാദ്ദിഖ്, അരുണാംശു, ജെഫി, മറിയ വിൻസന്റ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ഫൈസൽ ഖാൻ എഴുതിയ 'ഭയം നിർഭയം' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സംവിധായകൻ സുനിൽ ഇബ്രാഹിം തന്നെ എഴുതുന്നു. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ കൊലപാതകങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് വിഷയമെങ്കിലും ഇതൊരു സാധാരണ കുറ്റാന്വേഷണ സിനിമയുടെ രീതിയിലല്ല ഒരുക്കിയിട്ടുള്ളത്.
സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു.എഡിറ്റിംഗ്-വി സാജൻ,സംഗീതം-മെജ്ജോ ജോസഫ്,പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൺ പൊടുത്താസ്. പ്രൊഡക്ഷൻ കോർഡിനേറ്റർ-ജിൻസ് ഭാസ്‌ക്കർ, കല-എം. ബാവ,വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, മേക്കപ്പ്-അമൽ ചന്ദ്രൻ, സ്റ്റിൽസ്- ഷാലു പേയാട്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുഹൈൽ ഇബ്രാഹിം,അസോസിയേറ്റ് ഡയറക്ടർ- എം.ആർ വിബിൻ, ഷമീർ.എസ്, സൗണ്ട് ഡിസൈൻ-എ. ബി. ജുബിൻ,കളറിസ്റ്റ്-രമേശ് സി പി,പരസ്യക്കല-റഹീം പി എം കെ,ഫനൽ മീഡിയ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രവീൺ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം,പി ആർ ഒ-എ എസ് ദിനേശ്.
No comments: