"സമീറ സനീഷ് കൊച്ചി "വെബ് സൈറ്റ് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.


 

"സമീറ സനീഷ് കൊച്ചി "വെബ് സൈറ്റ് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.


പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ് ആരംഭിച്ച വസ്ത്രം ബ്രാന്റായ "സമീറ സനീഷ് കൊച്ചി" യുടെ വെബ്സൈറ്റ്, മെഗാസ്റ്റാർ മമ്മൂട്ടി ഉൽഘാടനം ചെയ്തു.എറണാകുളത്ത്  "ബസൂക്ക "എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് നടന്ന ഉൽഘാടന ചടങ്ങിൽ വെച്ച് പ്രശസ്ത ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ,'സമീറ സനീഷ് കൊച്ചി' ബ്രാന്റ് വസ്ത്രം മെഗാസ്റ്റാർ മമ്മൂട്ടി നല്കി ആദ്യ വില്പന നടത്തി.തുടർന്ന് മമ്മൂട്ടി, കുഞ്ചാക്കോ ബോബന് 'സമീറ സനീഷ് കൊച്ചി' ബ്രാന്റ് സമ്മാനമായി നല്കി.


മലയാള സിനിമയിൽ കോസ്റ്റ്യൂം ഡിസൈനിൽ പുതിയൊരു ട്രെന്റ് സൃഷ്ടിച്ച സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ സമീറ സനീഷ്, സാധാരണക്കാരുടെ വസ്ത്ര സ്വപ്നങ്ങളെ സഫലമാക്കാൻ സ്വന്തം പേരിൽ ആരംഭിച്ച ബ്രാന്റാണ്"സമീറ സനീഷ് കൊച്ചി".


സിനിമയ്ക്ക് പുറത്ത് സാധാരണക്കാരും ചുരുങ്ങിയ ചിലവിൽ സമീറ സനീഷ് ബ്രാന്റിന്റെ ഓരോരുത്തരുടെയും അഭിരുചിയ്ക്കനുസരിച്ച് ഓൺലൈനിലൂടെ എത്തിക്കുക എന്ന ലക്ഷ്യം വെച്ച് ആരംഭിച്ച സമീറ സനീഷ് പുതിയ സംരംഭത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത ചലച്ചിത്ര താരം മഞ്ജുവാര്യരാണ്നിർവ്വഹിച്ചത്.കഴിഞ്ഞ പതിനഞ്ച് വർഷമായി സിനിമയിൽ വളരെ സജീവമായി നിന്ന് ജനപ്രിതീ ആർജ്ജിച്ച സമീറ സനീഷ് സിനിമയ്ക്ക് പുറത്തും തന്റെ സ്വപ്നങ്ങൾ പങ്കു വെയ്ക്കുകയാണ്


"സമീറ സനീഷ് "എന്ന പുത്തൻ ബ്രാൻഡിലൂടെ. എറണാകുളം കച്ചേരിപ്പടി സെന്റ് ബെനഡിക്ട് റോഡിൽ ഒലപ്പറത്ത് ബിൽഡിംഗിലുള്ള ഷോപ്പിൽ നിന്നും അനുയോജ്യമായ വസ്ത്രങ്ങൾ വാങ്ങാൻ സൗകര്യമുണ്ടെന്ന്  സമീറ സനീഷ് പറഞ്ഞു.

No comments:

Powered by Blogger.