മാമന്നനെ അഭിനന്ദിച്ച് ധനുഷ് ,ചിത്രം നാളെ തിയേറ്ററുകളിലേക്ക് .



മാമന്നനെ അഭിനന്ദിച്ച് ധനുഷ് ,ചിത്രം നാളെ തിയേറ്ററുകളിലേക്ക് .





സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മാരിസെൽവരാജ് ചിത്രം മാമന്നനെ പ്രകീർത്തിച്ച് സൂപ്പർ താരം ധനുഷ് . "മാരി സെൽവരാജിന്റെ  മാമന്നൻ  ഒരു വികാരമാണ് , മാരി നിങ്ങൾക്ക് ഒരു വലിയ ആലിംഗനം. വടിവേലു സാറും ഉദൈസ്റ്റാലിനും വളരെ ബോധ്യപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഫഹദിൽ നിന്നും കീർത്തി സുരേഷിൽ  നിന്നും വീണ്ടും മികച്ച പ്രകടനം. ഇന്റർവെൽ ബ്ലോക്കിൽ  തിയേറ്ററുകൾ പൊട്ടിത്തെറിക്കും. ഒടുവിൽ എ.ആർ.റഹ്മാൻ സാർ മനോഹരം അങ്ങയുടെ മ്യൂസിക് " എന്നാണ് ധനുഷ് തന്റെ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററിൽ നാളെ റിലീസ് ആകും.പ്രശസ്ത പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബൂഷൻ കമ്പനി ആയ റെഡ് ജയന്റ് ആണ് ചിത്രത്തിന്റെ നിർമ്മാണം. 


സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് .ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ്. കേരളത്തിൽ ആർ, ആർ, ആർ, വിക്രം , ഡോൺ , വെന്ത് തുനിന്തത് കാട്, വിടുതലൈ തുടങ്ങിയ മാസ്റ്റർ ക്ലാസ് സിനിമകൾ വിതരണം ചെയ്ത എച്ച്‌ ആർ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തിൽവിതരണത്തിനെത്തിക്കുന്നത്‌. 


പി ആർ ഓ പ്രതീഷ് ശേഖർ.

No comments:

Powered by Blogger.