സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥയുടെ ലൊക്കേഷൻ വീഡിയോ പുറത്തിറങ്ങി.
സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥയുടെ ലൊക്കേഷൻ വീഡിയോ പുറത്തിറങ്ങി.
വ്യത്യസ്ഥ വും റിയലിസ്റ്റിക്കുമായ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ സംവിധായകനാണ് രതീഷ് ബാലകൃഷ്ണപ്പൊതുവാൾഇദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രമാണ് സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ - ഈ ചിത്രത്തിൻ്റെ കൗതുകകരമായ ഒരു ലൊക്കേഷൻ മേക്കിംഗ് വീഡിയോ ആണിയറ പ്രവർത്തകർ പാറത്തുവിട്ടത് പ്രേക്ഷകർക്കിടയിൽ ഏറെ വൈറലായിരിക്കുന്നു .
സുരേശൻ്റെ പ്രണയഭാവങ്ങളോട് പ്രതികരിക്കുവാൻ നായികയെ പരിശീലിപ്പിക്കുന്നസംവിധായകനെക്കൂടി ഉൾപ്പെടുത്തിയുള്ളതാണ് ഈ വീഡിയോ .രാജേഷ് മാധവും ചിതാനായരുമാണ് ഈ ചിത്രത്തിലെ സുരേശന്നയും സുമലതയേയും അവതരിപ്പിക്കുന്നത്.എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ ഇരുവരുംഅഭിനയിച്ചകഥാപാത്രങ്ങളാണ് സുരേശനം സുമലതയും'
ഒരു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അല്ലാതെ അവതരിപ്പിച്ചു കഥാപാത്രങ്ങളെ കേന്ദ്രകഥാപാത്രമാക്കിയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ ഈ ചിത്രത്തെഅവതരിപ്പിക്കുന്നത്.ഇങ്ങനെയുള്ള ചിത്രങ്ങൾ സ്പിൻ ഓഫ് ഫിലിംഎന്നാണറിയപ്പെടുക.അപൂർവ്വമായേ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുള്ളൂ.പയ്യന്നൂരിലുംപരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണംപുരോഗമിക്കുന്നത്.സിൽവർ ബേ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജിത് തലപ്പള്ളി, ഇമ്മാനുവൽ ജോസഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വാഴൂർ ജോസ്.
No comments: