എൻ.എം. ബാദുഷക്ക് യു.എ.ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ അംഗീകാരം.
എൻ.എം. ബാദുഷക്ക് യു.എ.ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ അംഗീകാരം.
വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ വിദേശികളെ സ്വന്തം രാജ്യത്തോട് ചേര്‍ത്ത് പിടിക്കുക എന്ന ആശയത്തോടെ യുഎഇ ഗവൺമെന്റ് നൽകുന്ന ഗോൾഡൻ വിസ കരസ്ഥമാക്കി എൻ. എം. ബാദുഷ. കേരളത്തിൽ ആദ്യമായാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ദുബായിലെ പ്രമുഖ കമ്പനിയായ ഇ.സി.എച്ച് ആണ് ഗോൾഡൻ വിസ നൽകി ആദരിച്ചത് . മലയാള സിനിമയിലെ നിർമ്മാതാവും മികച്ച സിനിമകളുടെ പ്രൊജക്റ്റ് ഡിസൈനറും കൂടിയാണ് ബാദുഷ. "ആദ്യമായി കേരളത്തിലെ ഒരു പ്രൊഡക്ഷൻ കോൺട്രോളർക്കു ലഭിക്കുന്ന ഗോൾഡൻ വിസ എന്ന ബഹുമതി മലയാള സിനിമാ സ്നേഹികൾ തന്ന അംഗീകാരമായി കരുതുന്നുവെന്ന് ബാദുഷ പറഞ്ഞു".
മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താര പ്രമുഖര്‍ക്കും എംഎ യൂസഫലി ഉള്‍പ്പെടെയുള്ള വ്യവസായികള്‍ക്കുമായിരുന്നു യുഎഇ ഗോള്‍ഡന്‍ വിസ ആദ്യം അനുവദിച്ചത് എങ്കിലും ഇതര മേഖലകളിലെ മറ്റു പ്രമുഖ വ്യക്തികൾക്കും ഇപ്പോൾ ദുബായ് ഗവൺമെന്റ് ഗോൾഡൻ വിസ നൽകുന്നുണ്ട്. നിലവിൽ ഫെഫ്ക പ്രൊഡക്ഷൻ യൂണിയൻ പ്രസിഡണ്ട് കൂടിയാണ് എൻ.എം.ബാദുഷ.
No comments: