പ്രൊഫ. കെ.വി.തമ്പി പത്താമത് അനുസ്മരണവും മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ് ബിജു കുര്യനും നൽകി.






പ്രൊഫ. കെ.വി.തമ്പി പത്താമത് അനുസ്മരണവും മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ്  ബിജു കുര്യനും  നൽകി.


പത്തനംതിട്ട : പ്രശസ്ത അദ്ധ്യാപകനും,സാഹിത്യക്കാരനുംനടനും,പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ കെ.വി തമ്പിയുടെ പത്താമത്  അനുസ്മരണം പ്രൊഫ. കെ.വി തമ്പി സൗഹ്യദ വേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട പ്രസ് ക്ലബ് ഹാളിൽ നടന്നു. സാംസ്കാരിക മേഖലയെ സജീവമാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയ കെ.വി.തമ്പിയുടെ ഓർമ്മകളുമായി സാഹിത്യ, മാദ്ധ്യമ, സുഹൃത്ത് മേഖലയിലെയും പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. . 
















പ്രതിഭാ ശേഷിയുണ്ടായിട്ടും അവഗണിക്കപ്പെട്ടവർസമൂഹത്തിലുണ്ടെന്നും തമ്പിമാഷിനെ പ്പോലെയുള്ളവർ അതിന് ഉദാഹരണമാണ്. 


ഇതോടനുബന്ധിച്ച് മികച്ച മാധ്യമ പ്രവർത്തകനുള്ള  രണ്ടാമത്തെ  അവാർഡ് ദീപിക പത്തനംതിട്ട ബ്യൂറോ ചീഫ് ബിജു കുര്യന് പത്തനംതിട്ട കാതോലിക്കേറ്റ് പ്രിൻസിപ്പൽ ഡോ. സുനിൽ ജേക്കബ് വിതരണം ചെയ്തു. യുവ സാഹിത്യക്കാരൻ വിനോദ് ഇളകെള്ളൂർ പ്രൊഫ. കെ.വി തമ്പി അനുസ്മരണം നടത്തി. പത്തനംതിട്ട പ്രസ് ക്ലബ്  ജില്ല പ്രസിഡൻ്റ് സജിത് പരമേശ്വരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. 






പ്രൊഫ. കെ.വി.തമ്പി സൗഹൃദ വേദി സെക്രട്ടറി സലിം പി. ചാക്കോ, പ്രസ് ക്ലബ് സെക്രട്ടറി എ.ബിജു,  ഡോ.അനു പി.റ്റി , സുനീൽ മാമ്മൻ കൊട്ടുപ്പള്ളിൽ, തോമസ് എബ്രഹാം തെങ്ങുംതറയിൽ , ജി.വിശാഖൻ ,ഷാജി മഠത്തിലേത്ത് , റ്റി.എം ഹമീദ് , പി. സക്കീർശാന്തി ,പ്രീത് ചന്ദനപ്പള്ളി , അഡ്വ. ഷബീർ അഹമ്മദ് , എം.എച്ച് ഷാജി , പി.കെ. ജേക്കബ് , എസ്.വി പ്രസന്നകുമാർ , ജോൺസൺ പി.ജെ , ജെയിംസ് ഹോളിഡെ , പ്രൊഫ . ഉമ്മൻ പി.എ , കുമാരി ഉമ്മൻ എന്നിവർ അനുസ്മരണം നടത്തി.

No comments:

Powered by Blogger.