'' കട്ടകമ്പനി " റിലീസായി.
'' കട്ടകമ്പനി " റിലീസായി.
ഗണേഷ് എ.ടി, സ്വാമിനാഥന്‍, റഹീം പ്രാണ്‍ എന്നി പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രജീഷ് പുനത്തില്‍, അരുണ്‍ സുഗേഷ് എന്നിവര്‍ കഥ, തിരക്കഥ എഴുതി അരുണ്‍ സുഗേഷ് സംവിധാനം ചെയ്യുന്ന 'കട്ടകമ്പനി' യൂടൂബ് സീരിസ്, പ്രശസ്ത നടൻ ഹരിഷ് പേരടി, ഗാനരചയിതാവ് വിനായക് ശശികുമാര്‍ എന്നിവരുടെ ഒഫീഷ്യല്‍ ഫെയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
എ ജി എം ടാക്കിസിന്റെ ബാനറില്‍ ലിനേഷ് ബാബു നിര്‍മ്മിക്കുന്ന ഈ യൂ ട്യൂബ് സീരിസിൽ ശ്രീശന്‍ മാങ്കാവ്, അക്ഷയ് ദാസ്, ദാസന്‍, വിനയന്‍ പുനത്തില്‍, ജനേഷ് എ.ടി, എന്നിവരും അഭിനയിക്കുന്നു.നര്‍മ്മം, ആക്ഷന്‍ എന്നിവയ്ക്ക് പ്രധാന്യം നല്‍കി ഒരുക്കുന്ന 'കട്ട കമ്പനി' എന്ന യൂ ട്യൂബ് സീരിസിന്റെ ഛായാഗ്രഹണം
സുഗേഷ് കെ എസ് നിര്‍വ്വഹിക്കുന്നു. ചിത്രസംയോജനം- വൈ. പി.ജെ, സംഗീതം- ബ്രോഡ്‌വെ ഡയറീസ്, ഡിസൈന്‍- ഔറഓറ ഡിസൈൻ, പ്രൊഡക്ഷന്‍ മാനേജര്‍- വേണുഗോപാല്‍, സുബ്രമണ്യൻ, അസോസ്സിയേറ്റ് ഡയറക്ടര്‍-രജിഷ് പുനത്തില്‍.
No comments: