വടിവേലു , ഫഹദ് ഫാസിൽ എന്നിവരുടെ മികച്ച അഭിനയവുമായി പൊളിറ്റിക്കൽ മൂവി " മാമന്നൻ " .



Rating : 4 / 5.

സലിം പി. ചാക്കോ. 

cpK desK.


ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, വടിവേലു, കീർത്തി സുരേഷ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മാരി സെൽവരാജ് സംവിധാനം ചെ യ്ത "മാമന്നൻ " തിയേറ്ററുകളിൽ എത്തി.


മാമന്നൻ ( വടിവേലു ) കാശിപുരം നിയോജകമണ്ഡലത്തെപ്രതിനിധീകരിക്കുന്ന എം.എൽ.എയാണ്. സമത്വം, സാമൂഹികനീതി എന്നിവയ്ക്ക് വേണ്ടി വാദിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയാണ്. ഈ പാർട്ടി തന്നെയാണ് സംസ്ഥാന ഭരണം നടത്തുന്നത്. മാമന്നന്റെ മകൻ അധിവീരൻ   ( ഉദയനിധി സ്റ്റാലിൻ ) അയോധനകല പഠിപ്പിക്കുന്ന അദ്ധ്യാപകനാണ്.  ആ ഗ്രാമത്തിലെ മാമന്നന്റെ പാർട്ടിയുടെ നേതാവാണ് രത്നവേൽ ( ഫഹദ് ഫാസിൽ ) .ആ ഗ്രാമത്തിൽ സൗജന്യ കോച്ചിംഗ് സെന്റർ നടത്തുന്നു ലീല ( കീർത്തി സുരേഷ് ) . രത്നവേലിന്റെ സഹോദരൻ ഈ സൗജന്യ കോച്ചിംഗ് സെന്റർ ഇല്ലതാക്കാൻ ശ്രമിക്കുന്നു. ലീലയും സുഹ്യത്തുകളും അധിവീരന്റെ മുന്നിൽ ഈ പ്രശ്നം അവതരിപ്പിക്കുന്നു . തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെപ്രമേയം.പ്രേക്ഷകരെഅക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുന്ന  ഈ ചിത്രം  പ്രേക്ഷകർക്ക് കാഴ്ചയുടെ പുതിയ വിരുന്ന് ഒരുക്കിയിരിക്കുന്നു. 


വടിവേലു ആണ് ടൈറ്റിൽ കഥാപാത്രത്തെ  ( മാമന്നൻ ) അവതരിപ്പിക്കുന്നത്. ഉദയനിധി സ്റ്റാലിൻ അധിവീരനായും , ഫഹദ് ഫാസിൽ രത്നവേലായും ,കീർത്തി സുരേഷ് ലീലയായും , ലാൽ മുഖ്യമന്ത്രി സുന്ദർരാജനായും, ശിവകുമാർ പ്രതിപക്ഷേ നേതാവായും, രവീണ രവി ജ്യോതിയായും , അഴകം പെരുമാൾ സുന്ദരം ആയും, ഗീത കൃഷ്ണൻ വീരായി ആയും വേഷമിടുന്നു 


ഓസ്കാർ ജേതാവ് എ. ആർ. റഹ്മാൻ സംഗീതവും തേനി ഈശ്വർ ഛായാഗ്രഹണവും സെൽവ ആർ.കെ എഡിറ്റിംഗും , കുമാർ ഗംഗപ്പൻ കലാസംവിധാനവും, ദിലീപ് സുബ്ബരായൻആക്ഷൻകോറിയോഗ്രാഫിയും നിർവ്വഹിക്കുന്നു. വടിവേലു, വിജയ് ശേശുദാസ് , എ.ആർ.റഹ്മാൻ , അറിവ് , ദീപ്തി സുരേഷ് , പവിത്ര ചാരി, അപർണ്ണ ഹരികുമാർ , കൽപന രാഘവേന്ദ്രർ , ശക്തിശ്രീ ഗോപാലൻ തുടങ്ങിയവരാണ് ഗാനങ്ങൾ നിർമ്മിച്ചിരിക്കുന്നത്. കേരള പി.ആർ. ഓ പ്രതീഷ് ശേഖറാണ്.


ഡിസംബറിൽ തമിഴ്‌നാട്ടിലെ യുവജനക്ഷേമ കായിക വികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷംനടൻരാഷ്ട്രീയപ്രവർത്തകനായ ഉദയനിധി മാമന്നൻ തന്റെ അവസാന ചിത്രമായിരിക്കുമെന്ന്പ്രഖ്യാപിച്ചിരുന്നു.


പ്രശസ്‌ത പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബൂഷൻ കമ്പനി ആയ റെഡ് ജയന്റ് ആണ് രണ്ട് മണിക്കൂർ 35 മിനിറ്റുള്ളഈചിത്രംനിർമ്മിച്ചിരിക്കുന്നത്.കേരളത്തിൽ ആർ, ആർ, ആർ, വിക്രം , ഡോൺ , വെന്ത് തുനിന്തത് കാട്, വിടുതലൈ തുടങ്ങിയ മാസ്റ്റർ ക്ലാസ് സിനിമകൾ വിതരണം ചെയ്ത എച്ച്‌.ആർ പിക്ചേഴ്സാണ് വിതരണം ചെയ്തിരിക്കുന്നു. പരിയേറും പെരുമാൾ, കർണ്ണൻ എന്നി ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


ഒരു നല്ലരാഷ്ട്രീയസിനിമപ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന കാര്യത്തിൽ മാരി സെൽവരാജ് വിജയിച്ചു. തുടക്കം തന്നെ അടിച്ചമർത്തലിനെയും, സാമൂഹിക നീതിയെയുംക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. പന്നികൾ vs നായ്ക്കൾ ഉടനീളം ഉണ്ട്. ഈ രൂപകം നന്നായി.  പന്നികളെ വൃത്തിക്കെട്ടതായി കണക്കാക്കുമ്പോൾ മാരിസെൽവരാജ് മറ്റൊരു ആശയത്തെ കാണിച്ചിരിക്കുന്നു.


വടിവേലു ശാന്തമായി ഒരു സീരിയസ് കഥാപാത്രത്തെഅവതരിപ്പിച്ചിരിക്കുന്നത് കാണുന്നത് അദ്ദേഹത്തിന്റെ കോമഡി വേഷങ്ങളിൽ നിന്ന് ഒരു ഇടവേളയാണ്.  ഈഗോയിസ്റ്റ് രാഷ്ട്രീയക്കാരനായി അതി മനോഹരമായി ഫഹദ് ഫാസിൽ അവതരിപ്പിച്ചിരിക്കുന്നു. ഉദയനിധി സ്റ്റാലിന്റെഅഭിനയംചലനാത്മകമാണ്.ബ്ലാക്ക് ആന്റ് വൈറ്റ് ഫ്ലാഷ് ബാക്ക് ഭാഗങ്ങൾ സിനിമയ്ക്ക് മാറ്റ് കൂട്ടി. വടിവേലുവിന്റെ ഗാനാലപനം ഗംഭീരം. 


സമൂഹത്തിന് മുന്നിൽ സുപ്രധാനമായ ചില ചോദ്യങ്ങൾ ഉയർത്താൻ " മാമന്നന് " കഴിഞ്ഞു. ഈ  സമൂഹത്തിലെ ജാതി വിവേചനം ഇത്രയും മാന്യമായി കാണിക്കാൻ ആർക്കും കഴിയില്ല. ജാതി വിവേചനം ഇല്ലാതാക്കാൻ സാമൂഹിക നീതി മാത്രമാണ് ഒരു വഴി എന്നാണ് സിനിമയുടെ പ്രമേയം പറയുന്നത് .



No comments:

Powered by Blogger.