സുരേഷ് ഗോപിയുടെ " ഗരുഡൻ " സിനിമയുടെ ഓഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി.



സുരേഷ്ഗോപിയുടെ ജന്മദിനത്തിൽ " ഗരുഡൻ " സിനിമയുടെ ഓഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി.


നിയമയുദ്ധത്തിന് അങ്കം കുറിച്ചു കൊണ്ട് ലീഗൽ ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് " ഗരുഡൻ " . മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്നു. 


സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ,രഞ്ജിനി , മാളവിക,എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.മിഥുൻ മാനുവൽ തോമസ്സിന്റേതാണ് തിരക്കഥ .അഞ്ചാം പാതിരയുടെ കലാപരവും വാണിജ്യപരവുമായ വൻ വിജയത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന മറ്റൊരു ത്രില്ലർ കൂടിയായിരിക്കും ഈ ചിത്രം.


ബൃഹ്ത്തായ ക്യാൻവാസ്സിൽ അവതരിപ്പിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമാണിത്.എഴുപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണം കൊച്ചിയിലും ഹൈദ്രാബാദിലുമായി പൂർത്തിയാകും.കഥ - ജിനേഷ്.എം. സംഗീതം - ജേക്ക്സ് ബിജോയ് , ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിളളി.എഡിറ്റിംഗ്‌ - ശ്രീജിത്ത് സാരംഗ് .കലാസംവിധാനം -അനിസ് നാടോടി തുടങ്ങിയവരാണ് മറ്റ് അണിയറശിൽപ്പികൾ. 


No comments:

Powered by Blogger.