" ആദിയും അമ്മുവും " ജൂൺ ഇരുപത്തിമൂന്നിന് .


 " ആദിയും അമ്മുവും " ജൂൺ  ഇരുപത്തിമൂന്നിന് .




കുട്ടികളെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ട് ഗൗരവമായ ചിലസന്ദേശങ്ങൾ സമൂഹത്തിനുമുന്നിൽഅവതരിപ്പിക്കുന്ന ചിത്രമാണ് ആദിയും അമ്മുവും.




അഖിൽ ഫിലിംസിൻ്റെ ബാനറിൽ വിൽസൺ തോമസ്, സജി മംഗലത്ത് എന്നിവർ സംവിധാനം ചെയ്യുന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾപൂർത്തിയായിരിക്കുന്നു. ജൂൺ ഇരുപത്തിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.


കുട്ടികളെ കേന്ദ്രീകരിച്ചാണ് ഈ സിനിമയെഅവതരിപ്പിക്കുന്നതെങ്കിലും എല്ലാ വിഭാഗം പ്രേഷകർക്കും ആസ്വദിക്കാൻ പോരും വിധത്തിലാണ് ഈചിത്രത്തിൻ്റെഅവതരണം.സംഗീതവും, നർമ്മവും, ഹൃദയസ്പർശിയായ രംഗങ്ങളും ആക്ഷനുമെല്ലാം കോർത്തിണക്കിയുള്ള ഒരു ക്ലീൻ എൻ്റർടൈന്നാണ് ഈ ചിത്രം '



കുട്ടികളെ കേന്ദ്രീകരിച്ച് സമൂഹത്തിൻ്റെ മുന്നിൽ വലിയ ചോദ്യചിഹ്നങ്ങളായി മാറിയിരിക്കുന്ന ചില സാമൂഹ്യ വിഷയങ്ങളാണ് ഈ ചിത്രത്തിലുടെ അവതരിപ്പിക്കുന്നത്.ഗൗരവമായ വിഷയത്തെ എല്ലാ വിധ ആകർഷക ഘടകങ്ങളിലൂടെയുമാണവതരിപ്പിക്കുന്നത്.നിഷ്ക്കളങ്കരായ കുട്ടികളുടെ മനസ്സിലേക്ക്‌ നാംപകർന്നു കൊടുക്കുന്ന നിറം പിടിപ്പിച്ച കഥകൾ അവരുടെ വ്യക്തിത്ത്വവികാസത്തേയും സ്വഭാവരൂപീകരണത്തേയും ഏറെ സ്വാധീനിക്കാറുണ്ട്.



ആദി എന്ന പത്തു വയസ്സുകാരനും സംഭവിച്ചത്അതായിരുന്നു'മൊബൈൽ ഫോണിലെ ഫിക്ഷൻ കഥാപാത്രങ്ങളെ ഏറെ സ്നേഹിച്ചുആദ്ദിയുടെ ഉള്ളിലേക്ക് ചാതൻ്റെയും യെ ക്ഷിയുടേയും കഥകൾ പറഞ്ഞു കൊടുത്തത് വീട്ടുജോലിക്കാരനായ കൃഷ്ണനാണ്.ഇത് അവന് അതീന്ത്രിയ ശക്തികൾക്ക് പിന്നാലെ പോകാൻ പ്രേരകമായി. പതിയിരിക്കുന്ന അപകടങ്ങൾ അറിയാതെ അവൻ ആ ലോകത്തിൻ്റെ പിന്നാലെ പാഞ്ഞു -



ഇത്തരം അമാനുഷിക കഥാപാത്രങ്ങളെക്കണ്ട് അത്തരം കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളും അവർ ചെന്നുപെടുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രം പറയുന്നത്.പ്രധാനമായും കുട്ടികളുടെ സുരക്ഷിതത്തിനാണ് ഈ ചിത്രം പ്രാധാന്യം കൽപ്പിക്കുന്നത്.


ആദി, അവ്നി, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ദേവ നന്ദാ, ജാഫർ ഇടുക്കി, മധുപാൽ, ശിവജി ഗുരുവായൂർ,, ജോണി, ബാലാജി ശർമ്മാ, സജി സുരേന്ദ്രൻ, എസ്.പി.മഹേഷ്, അജിത്കുമാർ അഞ്ജലി നായർ, ഷൈനി കെ.അമ്പാടി, ബിനു തോമസ്, ഗീതാഞ്ജലി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .കഥ, തിരക്കഥ, ഗാനങ്ങൾവിൽസൻതോമസ്,സംഗീതം  അൻ്റോഫ്രാൻസിസ്.ഛായാഗ്രഹണം അരുൺ ഗോപിനാഥ്,എഡിറ്റിംഗ് -മുകേഷ് ജി. മുരളി.കലാസംവിധാനം -ജീമോൻ മൂലമറ്റം മേക്കപ്പ് -ഇർഫാൻ .കോസ്റ്റും. ഡിസൈൻ.തമ്പി ആര്യനാട് .പശ്ചാത്തല സംഗീതം - വിശ്വജിത്ത്. പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകർ .വാഴൂർ ബോസ്.

No comments:

Powered by Blogger.