മലയാള ഭാഷയെ പ്രണയിച്ച തമ്പി മാഷിൻ്റെ അനുസ്മരണം ജൂൺ ആറിന് .


മലയാള ഭാഷയെ പ്രണയിച്ച തമ്പി മാഷിൻ്റെ അനുസ്മരണം ജൂൺ ആറിന് .


പ്രശസ്ത  അദ്ധ്യാപകനും,  സാഹിത്യക്കാരനും,നടനും,പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ കെ.വി തമ്പിയുടെ പത്താമത്  അനുസ്മരണം പ്രൊഫ. കെ.വി തമ്പി സൗഹ്യദ വേദിയുടെആഭിമുഖ്യത്തിൽ  ജൂൺ  6 ചൊവ്വ ഉച്ചയ്ക്ക്  മൂന്നിന് പത്തനംതിട്ട പ്രസ്സ്ക്ലബ് ഹാളിൽ ചേരും .

  


ഇതോടനുബന്ധിച്ച് മികച്ച പത്രപ്രവർത്തകനുള്ള രണ്ടാമത്തെ അവാർഡ് ദീപിക പത്തനംതിട്ട ബ്യൂറോ ചീഫ് ബിജു കുര്യന്  പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡൻ്റ് സജിത് പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന  ചടങ്ങിൽ പത്തനംതിട്ട കാതോലിക്കേറ്റ് കേളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ ജേക്കബ് വിതരണം ചെയ്യും. 


ഡോ. അനു പി.റ്റി , പ്രീത് ചന്ദനപ്പള്ളി , എ. ഗോകുലേന്ദ്രൻ , റ്റി.എം ഹമീദ് , എം.വി. സഞ്ചു, സുനിൽ മാമൻ കൊട്ടുപ്പള്ളിൽ , ഷാജി മഠത്തിലേത്ത് , പി. സജീവ് , അഡ്വ. ഷബീർ അഹമ്മദ് , എം.എച്ച്ഷാജി ,ജോൺസൺ പി.ജെ , തോമസ് എബ്രഹാം തെങ്ങും തറയിൽ ,പി.സക്കീർശാന്തി , ഡോ. റാണി എസ്. മോഹൻ ,ജെയിംസ് ഹോളിഡേ തുടങ്ങിയവർ പങ്കെടുക്കും.


കവിയും വിവർത്തകനും നടനും ആയിരുന്നു അദ്ദേഹം. പത്തനംതിട്ട കാതോലിക്കേറ്റ്കോളേജിലെ മലയാള വകുപ്പ് മേധാവി ആയിരുന്നു. 


1994 ൽപുറത്തിറങ്ങിയ അടൂർ ഗോപാലാകൃഷ്ണന്റെ " വിധേയൻ '' എന്ന ചിത്രത്തിൽ ശ്രദ്ധേയമായവേഷത്തിൽഅഭിനയിച്ചു.അടൂർഗോപാലാകൃഷ്ണന്റെ ചിത്രങ്ങളിലാണ്അദ്ദേഹംഅഭിനയിച്ചിട്ടുള്ളത്. ഖലീൽ ജിബ്രാന്റെ പ്രവാചകൻ ,തകർന്ന സ്വപ്നങ്ങൾ മലയാളത്തിന് നൽകിയത്അദ്ദേഹമാണ്.സൗഹൃദങ്ങളുടെതോഴൻ,പത്ര,ദൃശ്യമാദ്ധ്യമങ്ങളുടെ കൂടെപിറപ്പ് .

No comments:

Powered by Blogger.