കാലിക പ്രസക്തമായ സാമൂഹിക സന്ദേശവുമായി " ധൂമം " . മികച്ച അഭിനയ മികവുമായി അപർണ്ണ ബാലമുരളി .
Rating : 3 / 5.
സലിം പി. ചാക്കോ .
cpK desK.
" ധൂമം " പോലെ നമ്മൾ അറിയാതെ നമ്മൾക്ക് ചുറ്റും നിഗൂഡതകളും സസ്പെൻസുകളുംമറഞ്ഞിരിക്കുന്നുണ്ടാവും അത് തേടിയുള്ള യാത്രയാണ് ഈ സിനിമ.
ഫഹദ് ഫാസിൽ , അപർണ്ണ ബാലമുരളി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പവൻകുമാർ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന " ധൂമം " തിയേറ്ററുകളിൽ എത്തി. നാല് ഭാഷകളിൽ പുറത്തിറങ്ങുന്ന ഒരു പാൻ ഇന്ത്യ സിനിമയാണിത് .
മയക്ക്മരുന്ന് നൽകിയഭാര്യയോടൊപ്പം ഒരു കുന്നിലേക്ക് അവിനാഷിനെ ചിലർ കൊണ്ടുപോകുന്നു. അവിനാഷ് ഉറക്കമുണർന്നപ്പോൾ ഭീഷണി കോൾ വരുന്നു. ഫ്ലാഷ് ബാക്കിൽ സിദ്ധാർത്ഥ് നടത്തുന്ന പുകയില സ്ഥാപനത്തിന്റെ മാനേജരാണ്അവിനാഷ്.ഉൽപ്പന്നങ്ങൾ വിൽക്കാൻ അവിനാഷ് ഉപയോഗിക്കുന്ന തന്ത്രങ്ങൾ കൂടുതൽ വികസിപ്പിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.
റോഷൻ മാത്യൂ , വിനീത് രാധാകൃഷ്ണൻ, അച്യുത്കുമാർ , ജോയി മാത്യൂ , അനു മോഹൻ , മേബിൾ തോമസ് , ലീനാസ് സമദ് - ബിച്ച , അരവിന്ദ് ഷിനോയ് , നന്ദു, വിജയ് മേനോൻ എന്നിവർക്ക് പുറമെ സംവിധായകൻ പവൻകുമാർ ഈ ചിത്രത്തിൽ അതിഥി താരമായും അഭിനയിക്കുന്നു.
വിജയ് കിരങ്ങാണ്ടൂർ നിർമ്മാണവും , പൂർണ്ണചന്ദ തേജ്വസി സംഗീതവും, പ്രീത ജയരാജൻ ഛായാഗ്രഹണവും , സുരേഷ് അറുമുഖൻ എഡിറ്റിംഗും , അനീശ് നാടോടി പ്രൊഡക്ഷൻ ഡിസൈനും, പൂർണ്ണിമ രാമസ്വാമി കോസ്റ്റ്യൂമും, ഷിബു ജി. സുശീലൻ പ്രൊഡക്ഷനും, ചേതൻ ഡിസൂസ അക്ഷൻ കോറിയോഗ്രാഫിയും ഒരുക്കുന്നു .കെ.ജി.എഫ് , കാന്താര എന്നീ സുപ്പർ ഹിറ്റുകളുടെ അമരക്കാരായ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള സിനിമയാണിത്.ലൂസിയ,യൂടേൺ,എന്നീസിനിമക്ക്ശേഷം സംവിധായകൻ പവന്‍കുമാർ സംവിധാന ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് "ധൂമം " . മാജിക് ഫ്രെയിംസും, പൃഥിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത്.
ഫഹദ് ഫാസിൽ ( അവിനാഷ് ) , അപർണ്ണ ബാലമുരളി ( ദിയ ) , റോഷൻ മാത്യൂ ( സിദ് ) , വിനീത് ( പ്രവീൺ ) , അച്യുത് കുമാർ ( എസ്. ഐ പ്രകാശ് ) , അനു മോഹൻ ( സത്യ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .
അപർണ്ണ ബാലമുരളിയുടെ ദിയ പ്രേക്ഷക മനസിൽ ഇടം നേടി. ഫഹദ് ഫാസിൽ, റോഷൻ മാത്യു എന്നിവരും തങ്ങളുടെ വേഷങ്ങൾ ശ്രദ്ധേയമാക്കി.
"നമുക്ക് ചുറ്റും ചില സത്യങ്ങൾ മറഞ്ഞിരിക്കുന്നുണ്ടാകും ധൂമം പോലെ" . നെഞ്ചിടിപേറുന്ന നിമിഷങ്ങൾ ഉള്ള ഒരു സർവൈവൽ ത്രില്ലർ ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം. കാഴ്ചകൾ സൃഷ്ടിക്കപ്പെടുബോൾ പ്രേക്ഷകർ കാണാത്ത ഒരു കൺക്കെട്ട് വിദ്യകൂടി ഈ സിനിമയിൽ കാണാൻ കഴിയും.
പുകയില ദുരുപയോഗത്തിന്റെ ദോഷഫലങ്ങളും കമ്പനികൾ ഉൽപ്പന്നം വിപണനം ചെയ്യുന്നതിൽ വഹിക്കുന്ന പങ്ക് തുറന്ന് കാട്ടുന്ന ത്രില്ലർ മൂവിയാണ് " ധൂമം " .
ഈ സിനിമയിലെ സാമൂഹിക സന്ദേശം പ്രസക്തവും ശ്രദ്ധേയവുമാണ്. നിക്കോട്ടിൻ ഉപയോഗം ലോകത്ത് ഒരു ആശങ്കയായി നിലനിൽക്കുന്ന വേളയിലാണ് ഈ സിനിമ റിലീസ് ചെയ്തിരിക്കുന്നത്.
No comments: