ജീവിതം എപ്പോഴും മനോഹരമായിരിക്കും,നമ്മൾ നഷ്ടങ്ങളുടെ കണക്കുകൾ തേടി പോകും വരെ മാത്രം : നവാസ് വള്ളിക്കുന്ന്.



ജീവിതം എപ്പോഴും മനോഹരമായിരിക്കും,നമ്മൾ നഷ്ടങ്ങളുടെ കണക്കുകൾ തേടി പോകും വരെ മാത്രം...


എന്നാൽ നേട്ടങ്ങൾ മാത്രം വിലയിരുത്തിയാൽ ഈ ജീവിതത്തിൻ്റെ കണക്ക് പുസ്തകം ഒരിക്കലും അങ്ങനെ ശരിയാവുകയും ഇല്ല.


ആശിച്ചതിലും ഏറെ അവസരങ്ങൾ ലഭിച്ച എൻ്റെ സിനിമാ ജീവിതത്തിൽ ഈയടുത്തായി നഷ്ടപ്പെട്ടു പോയ അവസരങ്ങൾ വളരെ വലുതാണ്...


മമ്മൂക്കയോടൊപ്പമുള്ള സി.ബി.ഐ ഡയറിക്കുറിപ്പും, ദുൽഖർ സൽമാനൊപ്പമുള്ള കിംഗ് ഓഫ് കൊത്തയിലെ ഏറെ പ്രാധാന്യമുള്ള നെഗറ്റീവ് വേഷവും ചെയ്യാനാവാതെ വന്നപ്പോൾ നഷ്ടമായത് ബാപ്പയോടും മകനോടും ഒപ്പമുള്ള അവസരം മാത്രമല്ല വലിയൊരു സ്വപ്നം കൂടിയാണ്...


ഏറ്റെടുത്ത സിനിമകളുടെ ഷൂട്ടിംഗ് അപ്രതീക്ഷിതമായി നീണ്ടു പോകുമ്പോൾ വേദനയോടെ ഒഴിവാക്കേണ്ടി വരുന്നത് അടയാളപ്പെടുത്തലാകേണ്ടി വരുമായിരുന്ന ഒരുപാട് വേഷങ്ങളാണ്...


ഓസ്ട്രേലിയ എന്ന മനോഹര രാജ്യത്ത് ഒന്നര മാസം ഷൂട്ടിംഗിനായി അവസരം ലഭിച്ചത് ഇതിനിടെ കിട്ടിയ വലിയൊരു ഭാഗ്യമാണ്,

കൂടെ ഈ പെരുന്നാളിന് ഖത്തറിൽ  പോകാനുള്ള ഒരുക്കത്തിലുമാണ്...


എന്നാൽ മറു വശത്ത് കൈവിട്ടു പോയത് ഒത്തിരി സിനിമകളാണ്.


മദനോത്സവം ,കഠിന കടോരമീ അണ്ഡകടാഹം, ഷഫീഖിൻ്റെ സന്തോഷം, പട, എൽ.എൽ.ബി, രണ്ട്, അയ്യര് കണ്ട ദുബായ്, ആളങ്കം,  അങ്ങനെ പോകുന്നു ചെയ്യാനാവാതെ പോയ നല്ല ചിത്രങ്ങളുടെ നീണ്ട നിര...


ഇനിയും നല്ലതെന്തോ എന്നെ തേടി വരുമെന്നുള്ള ശുഭാപ്തി വിശ്വാസത്തോടെ പോയതിനെ ഓർമകൾക്ക് മാത്രമായി സമ്മാനിച്ചു കൊണ്ട്  പരിഭവങ്ങളില്ലാതെ കാത്തിരിപ്പുണ്ടിവിടെ 


നിങ്ങളുടെ സ്വന്തം 

നവാസ് വള്ളിക്കുന്ന്....💞

No comments:

Powered by Blogger.