അഭിനയ വിസ്മയത്തിന് ആദരവന്ദനം.


അഭിനയ വിസ്മയത്തിന് ആദരവന്ദനം.

.................................................................


അനശ്വര നടൻ സത്യൻ മാഷ് ഓർമ്മയായിട്ട് നാളെ ( 2023 ജൂൺ 15 ) 52 വർഷം തികയുന്നു. 


ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച നടൻമാരിൽ ഒരാളാണ് അദ്ദേഹം .അഭിനയ ജീവിതത്തിൻ്റെഅത്യുന്നതങ്ങളിൽ നിൽക്കുമ്പോൾ പൊടുന്നനെ വിട പറഞ്ഞ മലയാള സിനിമയുടെ സ്വന്തം സത്യൻ മാഷ്. 


ഓർമ്മകളിൽ ആത്മസഖി മുതൽ അനുഭവങ്ങൾ പാളിച്ചകൾവരെ നീളുന്ന ഉജ്വലമായ ആ ചലച്ചിത്ര ജീവിതം ബ്ലാക്ക് ആൻഡ് വൈറ്റ് തീരശ്ശീലയിലെന്നപോലെ തെളിയുന്നു. 


ഭാര്യയിലെ ബെന്നി

ഓടയിൽ നിന്നിലെ പപ്പു 

ചെമ്മീനിലെ പളനി

യക്ഷിയിലെ ലക്ച്ചർ 

എത്ര ഗ്രഹാതുരത്വം തുളുമ്പുന്ന കഥാപാത്രങ്ങൾ. 


ആരെയും അനുകരിക്കാത്ത വൈവിദ്ധ്യമാർന്ന അഭിനയശൈലിയിലുടെ മലയാളികളെ രസിപ്പിച്ച മഹാനടൻ. 


ശബ്ദ ഗാംഭീര്യമോ അഴകോ ഒന്നും ഒരു നായകൻ ആകാൻ ഉള്ളതിൻ്റെ അളവുകോൽ അല്ലെന്ന് തൻ്റെ കഥാപാത്രങ്ങളിലൂടെ സത്യൻ മാഷ് തെളിയിച്ചു. 


ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ ആദരവോടെ പ്രണാമം.



സലിം പി. ചാക്കോ .

No comments:

Powered by Blogger.