" മോഹം മധുര മനോഹരമാണ് - നമുക്ക് ചുറ്റും മീര മാധവൻമാർ : സൂക്ഷിക്കുക " . മികച്ച സംവിധാന മികവുമായി സ്റ്റെഫി സേവ്യർ .




Rating : 3.75 / 5

സലിം പി. ചാക്കോ 

cpK desK.


പ്രശസ്ത കോസ്റ്റ്യും ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത   " മധുര മനോഹര മോഹം " തിയേറ്ററുകളിൽ എത്തി. പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിലൂടെ കുമ്പഴ എന്ന പ്രദേശത്തിന്റെ നേർകാഴ്ചയാണ് " മധുര മനോഹര മോഹം " .


ഒരു അമ്മയെയും മൂന്ന് മക്കളെയും ചുറ്റിപറ്റിയാണ് സിനിമ . ഷറഫുദീൻ, രജീഷ വിജയൻ , മാളവിക എന്നിവർ സഹോദരങ്ങളും അമ്മയായി ബിന്ദു പണിക്കരും. എൻ. എസ്. എസ് കരയോഗം പ്രസിഡന്റായി വിജയ രാഘവനും ഭാര്യമായി നീന കുറുപ്പും മകളായി ആർഷ ബൈജുവും അഭിനയിക്കുന്നു. നാരകത്തറ, കല്ലുവേലിൽ എന്നി കുടുംബങ്ങളുടെ കഥയാണിത്.


പത്തനംതിട്ട ജില്ല പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ  ജില്ലയുടെ സംസ്ക്കാരം സിനിമയുടെ കഥയിൽ സ്വാധീനം ചെലുത്തുന്നു.പ്രബലമായ ഒരുനായർതറവാടിനെകേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെഅവതരണം.സമൂഹത്തിലെതറവാട്ടുമഹിമയും,കരപ്രമാണിമാരും ,കാര്യസ്ഥന്മാരുമൊക്കെ ഈ ചിത്രത്തിലെപ്രധാനകഥാപാത്രങ്ങളാണ്.


ഷറഫുദീൻ ( മനു മോഹൻ ), രജീഷ വിജയൻ (മീര മാധവൻ), സൈജുകുറുപ്പ് ( ജീവൻ രാജ് ), ബിജു സോപാനം ( ബിജു ഉമ്മൻ ), നിരഞ്ജൻ മണിയൻപിള്ള രാജു ( ഡിസ്നി ജെയിംസ്) , വിജയരാഘവൻ ( ഇന്ദ്രസേന കുറുപ്പ് ),അർഷ ബൈജു ( ശലഭ ) ,അൽത്താഫ് സലിം (അമ്പാടി ) , ജയ് വിഷ്ണു ( കണ്ടക്ടർ ബിജുക്കുട്ടൻ ) , സതീഷ്കുമാർ (ജഗനാഥപിള്ള ), സഞ്ജു മധു ( ഖജാൻജി മനോജ് ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൈൻ ടോം ചാക്കോ അതിഥി താരമായും അഭിനയിക്കുന്നു.


മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ രചനയും, , ഹിഷാം അബ്ദുൾ വഹാബ് സംഗീതവും, ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും ,അപ്പു ഭട്ടതിരി എഡിറ്റിംഗും ,ജയൻ ക്രയോൺ കലാസംവിധാനവും,  , ന്യൂജ്ഖാൻകോസ്റ്റ്യൂം ഡിസൈനും റോണക്സ് സേവ്യർ മേക്കപ്പും ഒരുക്കുന്നു.ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടർ  സ്യമന്തക്' പ്രദീപ് ,  പ്രൊഡക്ഷൻഎക്സിക്കുട്ടീവ്സ് സുഹൈൽ, അബിൻ എടവനക്കാട് ,പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത് ,  വാഴൂർ ജോസ് , ആതിര ദിൽജിത്ത്പി.ആർ.ഓതുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ.


ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിന് ശേഷം ബീത്റീഎം പ്രൊഡക്ഷൻസ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


ആറൻമുള വഞ്ചിപ്പാട്ട് , വലഞ്ചുഴി അമ്മ , പ്രമാടം , ഇലന്തൂർ , കുമ്പഴ, ചെറുകോൽപ്പുഴ , കോഴഞ്ചേരി, കുമ്പനാട് , കല്ലേലി തോട്ടം, കാതോലിക്കേറ്റ് കോളേജ് , കോന്നി , വേണാട് ബസ്, മോഹൻലാൽ  എന്നിവയെക്കെ സിനിമയിൽ പരാമർശിക്കപ്പെടുന്നു.


വർണ്ണപ്പൊലിമയോഅതിഭാവുകത്വമോ കുത്തി നിറക്കാതെ, തികച്ചും റിയലിസ്റ്റിക്കായ കഥാപാത്രങ്ങളും, അവരുടെ ജീവിതവുമാണ് ഈ ചിത്രത്തിൽഉള്ളത്.അതുകൊണ്ടു തന്നെ റിയൽ ട്രൂ സ്റ്റോറി എന്ന് വിശേപ്പിക്കാം.


തന്റെ ആദ്യചിത്രം തന്നെ സ്റ്റെഫി സേവ്യർ മികവുറ്റത്താക്കാൻ കഴിഞ്ഞത് നേട്ടമാണ്. മീരയുടെ സ്വഭാവവിശേഷങ്ങൾ രജീഷ വിജയന്റെ കൈകളിൽ ഭദ്രം . ഗാനങ്ങൾ ശ്രദ്ധേയമാണ്. 


തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനിൽ നിറഞ്ഞ ചിരിയുണ്ടാക്കുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത . എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കും " മധുര മനോഹര മോഹം " .


മീര മാധവൻമാരുടെ കൂട്ടം തന്നെ നമുക്ക് ചുറ്റുംഉണ്ട്.

സൂക്ഷിക്കുക.....


No comments:

Powered by Blogger.