ദിലീപ് - അരുണ്‍ ഗോപി ചിത്രം " BANDRA "സെപ്റ്റംബറിൽ തിയേറ്ററുകളിലേക്ക്.



ദിലീപ് - അരുണ്‍ ഗോപി ചിത്രം      " BANDRA "സെപ്റ്റംബറിൽ തിയേറ്ററുകളിലേക്ക്. 


‘രാമലീല’യ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് "ബാന്ദ്ര ". 


അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയാണ് ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. മുംബെയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.ത്രില്ലര്‍ മൂഡില്‍ അണിയിച്ചൊരുക്കുന്ന ബാന്ദ്ര സമീപകാലത്തെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമകളില്‍ ഒന്നാണ്. ശരത് കുമാര്‍, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യന്‍ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവർ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാജി കുമാര്‍ ഛായാഗ്രഹണം. സംഗീതം സാം സി.എസ്, എഡിറ്റിങ് വിവേക് ഹര്‍ഷന്‍.



സലിം പി. ചാക്കോ .

cpK desK.

No comments:

Powered by Blogger.