രജീഷ വിജയൻ , പ്രിയ വാര്യർ എന്നിവരെ കഥാപാത്രങ്ങളാക്കി സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന " കൊള്ള " ജൂൺ 9 ന് തിയേറ്ററുകളിൽ എത്തും.



രജീഷ വിജയൻ , പ്രിയ വാര്യർ എന്നിവരെ കഥാപാത്രങ്ങളാക്കി സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന " കൊള്ള " ജൂൺ 9 ന് തിയേറ്ററുകളിൽ എത്തും.


വിനയ് ഫോർട്ട് , പ്രേംപ്രകാശ് , അലൻസിയർ ലേ ലോപ്പസ് , പ്രശാന്ത് അലക്സാണ്ടർ , വിനോദ് പറവൂർ , ഡെയിൻ ഡേവിസ്, സംവിധായകൻ ജിയോബേബി, ഷൈനി ടി. രാജൻ , വിനോദ് കെടാമംഗലം,ജോർഡി പൂഞ്ഞാർ , അന്തരിച്ച സുധി കൊല്ലം എന്നിവരാണ് മറ്റ് താരങ്ങൾ.


ബോബി - സഞ്ജയ് യുടെ കഥയ്ക്ക് ജാസിം ജലാൽ , നെൽസൺ എന്നിവർ തിരക്കഥ ഒരുക്കുന്നു. അയ്യപ്പൻ അവതരിപ്പിക്കുന്ന ചിത്രം രജീഷ് പ്രൊഡക്ഷൻസ്ഇൻഅസോസിയേഷൻ വിത്ത്  രവിമാത്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. രജീഷാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


രണ്ട് സ്ത്രീ കഥാപാത്രങ്ങളെയും അവർക്ക്ചുറ്റുമുള്ളസാഹചര്യങ്ങളെയും കേന്ദ്രീകരിക്കുന്നതാണ് സിനിമയുടെ പ്രമേയം.


രാജവേൽമോഹൻഛായാഗ്രഹണവും,  രഖിൽ കലാസംവിധാനവും, സ്യൂട്ട് സി.എസ് വസ്ത്രാലങ്കാരവും , റോണക്സ് സേവ്യർ മേക്കപ്പും നിർവ്വഹിക്കുന്നു.


സലിം പി. ചാക്കോ






No comments:

Powered by Blogger.