മലയാള സിനിമ-സീരിയൽ - നാടക രംഗത്തെ പ്രമുഖ നടൻ പൂജപ്പുര രവി ( 86) അന്തരിച്ചു.
മലയാള സിനിമ-സീരിയൽ - നാടക രംഗത്തെ പ്രമുഖ നടൻ പൂജപ്പുര രവി ( 86) അന്തരിച്ചു.
മരണം മറയൂറിലെ മകളുടെ വീട്ടിൽ വച്ച്. കഴിഞ്ഞ വർഷമാണ് പൂജപുരയിൽ നിന്ന് മകളുടെ വീട്ടിലേക്ക് താമസം മാറ്റിയത്. എണ്ണൂറോളം സിനിമകളിൽ അഭിനയിച്ചു.
ചെങ്കള്ളൂര്‍ പൂജപ്പുര സ്വദേശിയാണ്. " ഗപ്പി "യാണ് അവസാനമായി അദ്ദേഹം അഭിനയിച്ച ചിത്രം.സ്റ്റേജ് നടനായിരുന്ന അദ്ദേഹംപ്രശസ്തനാടകസ്ഥാപനമായ കലാനിലയം ഡ്രാമ വിഷന്റെ ഭാഗമായിരുന്നു .
1970-കളുടെ മധ്യത്തിലാണ് അദ്ദേഹം മലയാളം സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. നിരവധി ‘ബ്ലാക്ക് ആന്‍ഡ് വൈറ്റ്’ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഏത് വേഷവും ചെയ്യാന്‍ കഴിയുന്ന വഴക്കമുള്ള ഒരു സ്വഭാവ നടനായിരുന്നു പൂജപ്പുര രവിയെന്ന് അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്ന് വ്യക്തമാകുന്നു.എസ്.എൽ.പുരം സദാനന്ദന്റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിൽ ബീരാൻകുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചു കൊണ്ടാണ്ടായിരുന്നു അഭിനയ രംഗത്തേയ്ക്ക് കടന്നുവന്നത്.
തിരുവനന്തപുരത്തെ പൂജപ്പുരയില്‍ മാധവന്‍പിള്ളയുടെയുംഭവാനിയമ്മയുടെയും നാല്മക്കളില്‍മൂത്തയാളായാണ് പൂജപ്പുര രവി ജനിച്ചത് . ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, തിരുമല ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
തങ്കമ്മയാണ് ഭാര്യ. ലക്ഷ്മി, ഹരികുമാര്‍ എന്നിവരാണ് മക്കള്‍. സംസ്ക്കാരം വിദേശത്തുള്ള മകൻ എത്തിയ ശേഷം നടക്കും.
No comments: