പ്രശസ്ത നാടക - ചലച്ചിത്ര നടൻ സി.വി ദേവ് (83) അന്തരിച്ചു.
പ്രശസ്ത നാടക - ചലച്ചിത്ര നടൻ സി.വി ദേവ് (83) അന്തരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഒട്ടേറെ നാടകങ്ങളിലും നൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
നാടകരംഗത്ത് നിന്ന് സിനിമയിലെത്തിയ സി.വി.ദേവ് യാരോ ഒരാൾ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്ത് തുടക്കം കുറിക്കുന്നത്. 'സന്ദേശ'ത്തിലെ ആർഡിപിക്കാരൻ, 'മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ' എന്ന സിനിമയിലെ ആനക്കാരൻ, 'ഇംഗ്ലീഷ് മീഡിയ'ത്തിലെ വത്സൻ മാഷ്, 'ചന്ദ്രോത്സവ'ത്തിലെ പാലിശ്ശേരി, 'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന സിനിമയിലെ ഗോപിയേട്ടൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേർക്ക് നേരെ തുടങ്ങിയ സിനിമകളിലും ശ്രദ്ധിക്കപ്പെട്ടു. കോഴിക്കോട് സ്വദേശിയാണ്.
No comments: