സംഗീതമാന്ത്രികന്റെ സ്വരം കൊച്ചിയിൽ ഉയരാൻ ഇനി 4 നാളുകൾ മാത്രം....
സംഗീതമാന്ത്രികന്റെ സ്വരം കൊച്ചിയിൽ ഉയരാൻ ഇനി 4 നാളുകൾ മാത്രം....
ടിക്കറ്റുകൾ ഇനി ഓഫ്‌ലൈൻ ആയും സ്വന്തമാക്കാം.
മലയാളികൾക്ക് അത്രയേറെ സുപരിചിത ശബ്ദത്തിന് ഉടമയായ വിദ്യാസാഗറിന്റെ 25 വർഷങ്ങൾ ആഘോഷമാക്കാൻ കൊച്ചിയിൽ ഇനി 4 ദിവസങ്ങൾ മാത്രം. കൊച്ചിയിൽ എത്തിയ വിദ്യാസാഗറിന് വൻ വരവേല്പാണ് മലായാളികൾ നൽകിയത്. കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സും നോയ്‌സ് ആൻഡ് ഗ്രേയിൻസും ചേർന്ന് ജൂൺ 10ന് അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ ഭാഗമായുള്ള റിഹേഴ്സൽ കൊച്ചിയിൽ തുടങ്ങി. ഈ പരിപാടിയുടെ ടിക്കറ്റുകൾ ഇനി മുതൽ ഓഫ്‌ലൈൻ ആയും സ്വന്തമാക്കാം. കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സിന്റെ കലൂരുള്ള ഓഫീസിൽ നിന്നും, അഡ്ലക്സ് കൺവെൻഷൻ സെന്ററിലും പരിപാടിയുടെ ടിക്കറ്റുകൾ ഇന്ന് മുതൽ ലഭിക്കും.
മലയാളിയുടെസ്വകാര്യഅഹങ്കാരങ്ങളായ പ്രിയ പാട്ടുകാർ എം ജി ശ്രീകുമാർ, നജീം അർഷാദ്, റിമി ടോമി, മൃദുല വാര്യർ, ഹരിഹരൻ, മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്, ഹരീഷ് ശിവരാമകൃഷ്ണൻ, ദേവാനന്ദ്, ശ്വേത മോഹൻ, രാജലക്ഷ്മി, നിവാസ് എന്നിവരും പരിപാടിയിൽ ഒത്തുചേരുന്നു. വിദ്യാസാഗറിന്റെ സംഗീത സപര്യയിലൂടെ ഒരു യാത്ര എന്നത് തന്നെയാണ് ഈ പരിപാടി. സംഗീതമാന്ത്രികൻ കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ എത്തിയത്. പരിപാടിയുടെ പ്രാരംഭ പ്രവർനത്തങ്ങളും റിഹേഴ്‌സലും നടന്നു കൊണ്ടിരിക്കുന്നു. ജനശ്രദ്ധ നേടിയ പരിപാടിയുടെ ടിക്കറ്റുകൾക്ക് അത്രയേറെ വേഗത്തിലാണ് വിറ്റു പോയികൊണ്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 8921712426 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വാർത്ത പ്രചാരണം: പി.ശിവപ്രസാദ്
No comments: