സന്തോഷ് ശിവൻ നയിക്കുന്ന ദ്വിദിന ഛായാഗ്രഹണ ശിൽപശാല തിരുവനന്തപുരത്ത് ജൂൺ 26,27 തിയതികളിൽ....


 

സന്തോഷ് ശിവൻ നയിക്കുന്ന ദ്വിദിന ഛായാഗ്രഹണ ശിൽപശാല തിരുവനന്തപുരത്ത് ജൂൺ 26,27 തിയതികളിൽ....


പ്രമുഖ സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ നയിക്കുന്ന ദ്വിദിന ശിൽപശാല തിരുവനന്തപുരത്ത് ഒരുക്കുന്നു. ജൂൺ 26, 27 തീയതികളിൽ സ്റ്റിൽ ഫോട്ടോഗ്രാഫിയേയുംഛായാഗ്രഹണത്തെയും കുറിച്ചുള്ള ഈ പ്രത്യേക ശിൽപശാല സംഘടിപ്പിക്കുന്നത് ശിവൻസ് കൾച്ചറൽ സെന്റർ ആണ്. കാനോൺ ക്യാമറകൾ ഉപയോഗിച്ച്  സ്റ്റിൽ ഫോട്ടോഗ്രാഫിയുടെയും ഛായാഗ്രഹണത്തിന്റെയും കരകൗശലത്തിന്റെ വിവിധ വശങ്ങൾ പര്യവേക്ഷണം ചെയ്യുക എന്നതിനോടൊപ്പം അത്യാധുനിക സാങ്കേതിക വിദ്യയുടെ ഒരു നേർകാഴ്ച്ച എന്നതാണ് ശിൽപശാല കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. കൂടാതെ സന്തോഷ് ശിവന്റെ  ശ്രദ്ധേയമായപ്രവർത്തനങ്ങൾക്കൊപ്പം  ഒരു സംവേദനാത്മക ചോദ്യോത്തര സെഷനിൽ പങ്കെടുക്കാം. ശിൽപശാലയുടെ രജിസ്ട്രേഷൻ ഫീസ് 2800 രൂപയും, കൂടുതൽ വിശദാംശങ്ങൾക്ക്


 https://docs.google.com/forms/d/e/1FAIpQLSfSM6bXYSK7QikvFtimjig30HlUd0ZAR4g2yO-Cb_CcVq1Q5Q/viewform

എന്ന ലിങ്ക് മുഖേന അറിയാം.

No comments:

Powered by Blogger.