വീട്ടമ്മയുടെ പ്രതികാര കഥയുമായി ‘റെജീന’ ജൂൺ 23 ന് തിയറ്ററുകളിൽ !
വീട്ടമ്മയുടെ പ്രതികാര കഥയുമായി ‘റെജീന’ ജൂൺ 23 ന് തിയറ്ററുകളിൽ !
വീട്ടമ്മയുടെ പ്രതികാര കഥയുമായി തമിഴ് ത്രില്ലർ ചിത്രം ‘റെജീന’ 23ന് ലോകമെമ്പാടും റിലീസാകും. പൈപ്പിൻ ചുവട്ടിലെ പ്രണയം, സ്‌റ്റാർ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത ഡൊമിൻ ഡിസിൽവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാധാരണക്കാരിയായ വീട്ടമ്മയുടെ പ്രതികാര കഥയാണ് വ്യത്യസ്‌ത രീതിയിൽ പറയാൻ ശ്രമിച്ചിരിക്കുന്നതെന്ന് സംവിധായകൻ ഡൊമിൻ ഡിസിൽവ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യെല്ലൊ ബിയർ പ്രൊഡക്ഷൻ ബാനറിൽ സതീഷ് നായരാണ് നിർമാണം. ചിത്രത്തിന്റെ സംഗീതവും സതീഷ് നായരാണ് നിർവഹിച്ചിരിക്കുന്നത്. വ്യവസായ പ്രമുഖനായ സതീഷ് നായർക്ക് സിനിമ പാഷനാണ്.
തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സുനൈനയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൻ്റെ അഭിനയ ജീവിതത്തിൽ വൈകാരികമായി മനസ്സു കൊണ്ട് ഏറ്റവും അടുത്ത് നിൽക്കുന്ന കഥാപാത്രമാണ് ' റെജീന ' എന്ന് സുനൈന പറഞ്ഞു. നടൻ ശരത് അപ്പാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുനൈന, സതീഷ് നായർ, എഡിറ്റർ ടോബിൻ ജോൺ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ബാവ ചെല്ലദുരൈ, വിവേക് പ്രസന്ന, ബോക്‌സർ ദിനാ, ഋതു മന്ത്ര, അഞ്ചു ഏബ്രഹാം എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
സി. കെ. അജയ് കുമാർ .
പി .ആർ . ഒ .
No comments: