20 വർഷങ്ങൾക്ക് ശേഷം " C I.D മൂസ " രണ്ടാം ഭാഗം . ജൂലൈ ആദ്യ ആഴ്ചയിൽ ഔദ്യോഗിക പ്രഖ്യാപനം .
ദിലീപിനെ നായകനാക്കി ജോണി ആന്റണി സംവിധാനം നിർവ്വഹിച്ച 2003 ജൂലൈ 4ന് റിലീസ് ചെയ്ത് വൻ വിജയം നേടിയ ചിത്രമാണ് " C. I.D മൂസ " .
20 വർഷങ്ങൾക്ക് ശേഷം ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന് സംവിധായകൻ ജോണി ആന്റണി ഒരു ദ്യശ്യ മാദ്ധ്യമവുമായുള്ള ഇന്റർവ്യൂവിൽ പ്രഖ്യാപിച്ചു. 2023 ജൂലൈ ആദ്യ ആഴ്ചയിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
മൂലംകുഴിയിൽ സഹദേവൻ /സി.ഐ.ഡി മൂസ എന്നി വേഷങ്ങളിലാണ് ദിലീപ് ഈ ചിത്രത്തിൽ അഭിനയിച്ചത്. ഭാവന( മീന ) , ആശീഷ് വിദ്യാർത്ഥി ( കമ്മീഷണർ ഗൗരിശങ്കർ ), മുരളി ( മുഖ്യമന്ത്രി രവി മേനോൻ ) , ജഗതി ശ്രീകുമാർ ( എസ്.ഐ പീതാംമ്പരൻ ), ഹരിശ്രീ അശോകൻ ( തൊരപ്പൻ കൊച്ചുണ്ണി ) , കൊച്ചിൻ ഹനീഫ ( മൂലകൂഴിയിൽ വിക്രമൻ ) , ശരത് സക്സേന ( ഖാലീദ് മുഹമ്മദ് ബാവ ) , ക്യാപ്റ്റൻ രാജു ( കരുണൻ ചന്ത കവല / ഡിക്ടറ്റീവ് കരംചന്ദ് ) , സലീം കുമാർ ( ഭ്രാന്തനായ മനുഷ്യൻ ) , ഒടുവിൽ ഉണ്ണി കൃഷ്ണൻ ( മൂലം കുഴിയിൽ പ്രഭാകരൻ ) , സുകുമാരി ( സഹദേവന്റെ അമ്മ ) , പറവൂർ ഭരതൻ ( മുത്തച്ഛൻ) ,ഇന്ദ്രൻ സ് ( തീക്കനാൽ വർക്കി ) , ബിന്ദു പണിക്കർ ( സഹദേവന്റെ സഹോദരി ) , വിജയരാഘവൻ ( ഡി.ഐ.ജി സത്യനാഥൻ ) , കുഞ്ചൻ ( ഡോ. സന്തോഷ് പിള്ള ) , മച്ചാൻ വർഗ്ഗീസ് ( സ്റ്റീഫൻ പോലീസ് ) , ഗീത സലിം ( കൊച്ചുണ്ണിയുടെ അച്ഛൻ ), അബു സലിം ( സി.ഐ. ജോർജ്ജ് , നാരായൺക്കുട്ടി ( കുഞ്ഞച്ചൻ പോലീസ് ) , കലാഭവൻ ഷാജോൺ ( പോലീസ് കോൺസ്റ്റബിൾ ഹരി ) , റീന ( മോനോന്റ ഭാര്യ ) , നന്ദു പൊതുവാൾ ( തയ്യക്കാരൻ രാജപ്പൻ) , കലാഭവൻ ഹനീഫ് ( അഖിൽ ബ്രോക്കർ ) , കലാഭവൻ റഹ്മാൻ ( രാമകൃഷ്ണൻ ) , കസാൻ ഖാൻ ( തീവ്രവാദി ) , സുധീർ സുകുമാരൻ ( തീവ്രവാദി ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
" ജെയിംസ് ബോണ്ട് .... എന്ന ഗാനരംഗത്തിൽ ശേത്വ അഗർവാളും , സഹദേവന്റെ നായയായി അർജുൻ റെക്സും അഭിനയിച്ചു.
ഉദയ് കൃഷ്ണ , സിബി കെ. തോമസ് എന്നിവർ രചനയും , സാലു ജോർജ്ജ് ഛായാഗ്രഹണവും , രഞ്ജൻ എബ്രഹാം എഡിറ്റിംഗും, വിദ്യാസാഗർ സംഗീതവും ഒരുക്കി. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രണ്ട് മണിക്കൂർ 50 മിനിറ്റുള്ള ഈ ചിത്രം ദിലീപ് , അനൂപ് എന്നിവരാണ് നിർമ്മിച്ചത്.
സലിം പി ചാക്കോ .
No comments: