പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിലൂടെ ഒരു നാടിൻ്റെ നേർക്കാഴ്ചയാണ് " മധുര മനോഹര മോഹം " . ജൂൺ 16 ന് റിലീസ് ചെയ്യും. സംവിധാനം : സ്റ്റെഫി സേവ്യർ .



" മധുര മനോഹര മോഹം " .


പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിലൂടെ ഒരു നാടിൻ്റെ നേർക്കാഴ്ച തന്നെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.


പ്രബലമായ ഒരു നായർ തറവാടിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ അവതരണം. ഈ സമൂഹത്തിലെ തറവാട്ടു മഹിമയും, കര പ്രമാണിമാരും',കാര്യസ്ഥന്മാരുമൊക്കെ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.ഇങ്ങനെയുള്ള ഒരു തറവാട്ടിൽ നടക്കുന്ന ഒരു വിവാഹവും ആ വിവാഹത്തിനു പിന്നിലെ ചില നാടകീയ മുഹൂർത്തങ്ങളുമൊക്കെയാണ് നർമ്മത്തിലൂടെയും, ഹൃദയഹാരിയായ രംഗങ്ങളിലൂടെയുംഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.


സൈജു ക്കുറുപ്പ് , ഷറഫുദ്ദീൻ, രജീഷ വിജയൻ ,അർഷാബൈജു, വിജയരാഘവൻ, അൽത്താഫ് സലിം ,ബിന്ദു പണിക്കർ ,ബിജു സോപാനം, സുനിൽ സ്വഗത, മീനാക്ഷി, മധു ,ജയ് വിഷ്ണു, നിബു മാത്യു എന്നിവരും പ്രശസ്ത യൂട്യൂബറായ സഞ്ജു, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


രചന - മഹേഷ് ഗോപാൽ- ജയ് വിഷ്ണു .സംഗീതം -ഹിഷാം അബ്ദുൾ വഹാബ് .ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്. എഡിറ്റിംഗ് - അപ്പു ഭട്ടതിരി ,കലാസംവിധാനം - ജയൻ ക്രയോൺമേക്കപ്പ് - റോണക്സ് സേവ്യർ ,കോസ്റ്റ്വും: ഡിസൈൻ -ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സ്യമന്തക്' പ്രദീപ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് -- സുഹൈൽ, അബിൻ എടവനക്കാട് 'പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത്. വാഴൂർ ജോസ് പി.ആർ. ഓ .


ബീത്രീഎം ക്രിയേഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ജൂൺ പതിനാറിന് തിയേറ്ററുകളിൽ എത്തും.


സലിം പി. ചാക്കോ .


No comments:

Powered by Blogger.