പ്രിയ സംവിധായകൻ കെ.ജി. ജോർജ്ജിന് ജന്മദിനാശംസകൾ.
പ്രിയ സംവിധായകൻ കെ.ജി. ജോർജ്ജിന് ജന്മദിനാശംസകൾ.
.............................................................
മലയാള സിനിമയുടെ ചരിത്രം അതിന്റെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്നഎൺപതുകളെഅടയാളപ്പെടുത്തിയ പേരുകളിൽ ന്യുവേവ് പ്രസ്ഥാനത്തിന്റെ അമരക്കാരിൽ പ്രധാനിയായ കെ ജി ജോർജ്ജ് എന്ന കുളക്കാട്ടിൽ ഗീവർഗീസ് ജോർജ്ജിന്റേത് ആയിരിക്കുംമുൻപന്തിയിൽ. മലയാള സിനിമയ്‌ക്ക് നവീന ഭാഷ്യവും കരുത്തും നൽകിയ പ്രതിഭാധനനായ സംവിധായകൻ കെ. ജി. ജോർജിന്റെ ജന്മദിനമാണ് ഇന്ന് ( മേയ് 24) .
1976 ൽ റിലീസ് ചെയ്‌ത ആദ്യസിനിമയായസ്വപ്‌നാടനം മുതൽ അവസാനംപുറത്തിറങ്ങിയഇളവങ്കോട് ദേശം വരെയുള്ള സിനിമകൾ ഓരോന്നും പരിശോധിച്ചാൽ കെ ജി ജോർജ്എന്നസംവിധായകന്‍റെ ക്രാഫ്റ്റ്മാൻഷിപ് മനസ്സിലാകും, ഓരോ സിനിമയും ഓരോ അവതരണ രീതികൾ, വ്യത്യസ്‌തപശ്ചാത്തലങ്ങൾ, പുതുതലമുറസിനിമാസംവിധായകരിൽ ഏറ്റവുമധികംപിന്തുടരുന്നതും അദ്ദേഹത്തെ തന്നെയായിരിക്കും. ഇന്ന് കാണുന്നഓരോസിനിമയ്‌ക്കുംഅതിന്റെഉൾക്കാഴ്‌ചയിൽ ജോർജ്ജിന്റെ സ്വാധീനംമാറ്റിനിർത്താനകില്ല.
ഇന്ത്യൻ കുറ്റാന്വേഷണ ചിത്രങ്ങളിൽ ഇന്നും സവിശേഷ സ്ഥാനം വഹിക്കുന്ന യവനിക , സ്ത്രീപക്ഷ രാക്ഷ്ട്രീയം സംസാരിക്കുന്നആദാമിന്റെ വാരിയെല്ല് , ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവുംമികച്ചപൊളിറ്റിക്കൽ സറ്റയറായ പഞ്ചവടിപ്പാലം ലോക ക്ലസ്സിക്കായ ഇരകൾ തുടങ്ങി വിവിധ ഴോണറുകളിൽ സിനിമകളൊരുക്കി അദ്ദേഹം മലയാള പ്രേക്ഷകർക്ക് രാജ്യാന്തര നിലവാരമുള്ള ചലച്ചിത്ര അനുഭവം പകർന്നു .
1946-ൽ തിരുവല്ലയിലാണ് ജനനം .1968-ൽ കേരള സർവ്വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നുസിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു.
പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ സൽമയാണ് ഭാര്യ.
കെ ജി ജോർജിനെ തേടിയെത്തിയ പുരസ്‌കാരങ്ങൾ.
സ്വപ്നാടനം - മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്ക് 1975-ൽ സംസ്ഥാന പുരസ്കാരം.
രാപ്പാടികളുടെ ഗാഥ - 1978-ൽ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം.
യവനിക - മികച്ച ചിത്രം, കഥ എന്നിവയ്ക്ക് 1982—ൽ സംസ്ഥാന പുരസ്കാരം.
ആദാമിന്റെ വാരിയെല്ല് - മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1983—ൽ സംസ്ഥാന പുരസ്കാരം.
ഇരകൾ - മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1985—ൽ സംസ്ഥാന പുരസ്കാരം.
No comments: