ജോഷി മാത്യൂവിന്റെ " നൊമ്പരക്കൂട് " ജൂൺ രണ്ടിന് റിലീസ് ചെയ്യും.
ജോഷി മാത്യു രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രം " " നൊമ്പരക്കൂട് " ജൂൺ രണ്ടിന് റിലീസ് ചെയ്യും.രാജ്യാന്തര - ദേശീയ -സംസ്ഥാന അവാർഡുകൾ നേടിയ ജോഷി മാത്യുവിൻ്റെ പത്താമത്തെചിത്രമാണിത്.
സോമു മാത്യുവും ( കേണൽ ഗീവർഗിസ് മാത്തൻ ), ഹർഷിദയും ( കൊച്ചുമകൾ നീതു ) ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർട്ടിസ്റ്റ് സുജാതൻ ,ഹരിലാൽ, ബിനോയ് വേളൂർ ,സഞ്ജു ജോഷി മാത്യു ,ഡോ. സഞ്ജു നെടുംകുന്നേൽ ,സാജൻ, ജോസ് കല്ലറയ്ക്കൽ ,ഡോ. അനീസ് മുസ്തഫ ,സുരേന്ദ്രൻ കുറവിങ്ങലാട് ,അനീഷ് അനീഷ്, സഞ്ജു നെടുംകുന്നം, ഡോ. സ്മിതാ പിഷാരടി ,ദേവ നന്ദിനി കൃഷ്ണ ,മഞ്ജു ഷെറിൻ ,ബിൻസി ജോബ് ,ജയശ്രീ ഉപേന്ദ്രനാഥ് , ദേവിക ലാലു, സതീഷ് തുരുത്തി , ജിൻസി പൊന്നപ്പൻ ,ബേബി ഭദ്രപ്രിയ, ഒറവെയ്ക്കൽ ലൈലാ എന്നിവരാണ്ഈസിനിമയിൽഅഭിനയിക്കുന്നത്.
കേണൽ ഗീവർഗീസ് മാത്തൻ്റെ ജീവിതത്തിലേക്ക് ലണ്ടനിൽ നിന്ന് എത്തുന്ന കൊച്ചുമകൾ നീതുവിൻ്റെ വരവോടെ ഉണ്ടാകുന്ന മാറ്റങ്ങളാണ് സിനിമ പറയുന്നത്." ഒറ്റപ്പെടലിൻ്റെ നൊമ്പരങ്ങളും, രോഗങ്ങളുടെ യാതനകളുംഅവയുടെപരാഹാരവുമായ കരുത്തലുമാണ് സിനിമയുടെ പ്രമേയമെന്ന് " സംവിധായകൻ ജോഷി മാത്യു സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺ ലൈൻ ന്യൂസിനോട് പറഞ്ഞു.
ഛായാഗ്രഹണം ജോബിൻ ജോണും ,ഗാനരചന ഡോ. സ്മിത പിഷാരടിയും ,സംഗീതം ജെയ്യും ,മേക്കപ്പ് പട്ടണം റഷീദ്, സുരേഷ് ചാമനേൽ എന്നിവരും, കോസ്റ്റും, രാജി അശോകും, സ്റ്റിൽസ് ജിമ്മി കാമ്പനല്ലൂരും, ഡിസൈൻ ക്രിയേറ്റീവ് മൈൻസുമാണ്.ക്രിയേറ്റീവ് കോൺട്രിബ്യൂഷനും,ചീഫ്അസോസിയേറ്റ് ഡയറക്ടറും അനിൽ മാത്യു ആണ്അസോസിയേറ്റ്ഡയറ്കടർഅനൂപ്കെ.എസും,കലാസംവിധാനവുംപ്രൊഡക്ഷൻ കൺട്രോളറും ലക്ഷ്മൺ മാലവും നിർവ്വഹിക്കുന്നു.
സിവിലയൻആൻ്റ്പ്രൊഡക്ഷൻസിൻ്റെയും നവയുഗ് ഫിലിമിൻ്റെയും ബാനറിൽ സോമു മാത്യു , നെവിൻ മൈക്കിൾ എന്നിവരാണ്ഈചിത്രംനിർമ്മിക്കുന്നത്.സംവിധായകൻ ജോഷി മാത്യുവിൻ്റെ ഇളയ സഹോദരനാണ് സോമു മാത്യൂ. ഈ സിനിമയുടെ ഗാനങ്ങൾ രചിച്ചഡോ.സ്മിതപിഷാരടിയുടെ മകളും കോട്ടയം ഗിരിദീപം സ്കുളിലെ പ്ളസ് വൺ വിദ്യാർത്ഥിനിയുമാണ് ഹർഷിദ.
സലിം പി. ചാക്കോ .
cpK desK .
www.cinemaprekshakakoottayma.com
No comments: