വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്ന ആദ്യ ചിത്രം "ദി ഇന്ത്യ ഹൗസ്"; മോഷൻ വീഡിയോ പുറത്ത് .



വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്ന ആദ്യ ചിത്രം "ദി ഇന്ത്യ ഹൗസ്"; മോഷൻ വീഡിയോ പുറത്ത് .


രാം ചരൺ അടുത്തിടെ തന്റെ പ്രൊഡക്ഷൻ ബാനർ 'വി മെഗാ പിക്‌ചേഴ്‌സ്' പ്രഖ്യാപിച്ചിരുന്നു. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷൻസുമായിസഹകരിച്ചായിരുന്നു പുതിയ ബാനർ പ്രഖ്യാപിച്ചത്. കഴിവുള്ള പുതിയ പ്രതിഭകളെ മുന്നോട്ട് കൊണ്ട് വരുന്നതിന്റെ ഭാഗമായി വി മെഗാ പിക്‌ചേഴ്‌സ്  കശ്മീർ ഫയൽഡ്, കാർത്തികേയ 2 തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നൽകിയ അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്നു.


ഇരുവരും സഹകരിച്ചുള്ള ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ പുരത്തിവിട്ടിരിക്കുകയാണ്. "ദി ഇന്ത്യ ഹൗസ്" എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മികച്ച താരനിരയും അണിയറപ്രവർത്തകരും പ്രവർത്തിക്കും. നവാഗതനായ  രാം വംസി കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥ, അനുപം ഖേർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. രാം ചരൻ, വി മെഗാ പിക്ചേഴ്‌സ്, അഭിഷേക് അഗർവാൾ ആർട്‌സ് എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ്‌ വീഡിയോ റിലീസ് ചെയ്തത്. 


ഹൃദയസ്പർശിയായ ഒരു കഥയാകും ചിത്രം സംസാരിക്കുന്നത്. ലണ്ടനിലെ പ്രി ഇൻഡിപെൻഡൻസ് സമയത്ത് കഥ പറയുന്ന ചിത്രത്തിൽ ഇന്ത്യ ഹൗസിൽ നടക്കുന്ന ഒരു പ്രണയ കഥയാണ് സംസാരിക്കുന്നത്. 


അഭിഷേക് അഗർവാളിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ബാനർ വമ്പൻ പ്രോജക്ടുകൾ അണിയറയിൽ ഒരുക്കുകയാണ്. 'വി മെഗാ പിക്ചേഴ്സുമായി' സഹകരിക്കുമ്പോൾ പ്രേക്ഷകർക്ക് ഏറ്റവും മികച്ച സിനിമാനുഭവം നൽകുക എന്നതാണ് ലക്‌ഷ്യം. വി മെഗാ പിക്‌ചേഴ്‌സിന്റെയും അഭിഷേക് അഗർവാൾ ആർട്‌സിന്റെയും പ്രോജക്ട് സിനിമ മേഖലയിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നുറപ്പ്.


പി.ആർ.ഒ- ശബരി

No comments:

Powered by Blogger.