മമ്മൂട്ടി - ജ്യോതിക - ജിയോ ബേബി ചിത്രമാണ് " കാതൽ " . സെക്കണ്ടന്റ് ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങും .


മമ്മൂട്ടി ജ്യോതിക കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് "  കാതൽ " . ജിയോ ബേബി ഒരുക്കുന്ന ഈ ചിത്രത്തിന്റെ സെക്കണ്ടന്റ് ലുക്ക് പോസ്റ്റർ നാളെ വൈകിട്ട് ആറിന് പുറത്തിറങ്ങും. 


 ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്. സംഗീതം മാത്യൂസ് പുളിക്കൻ ആണ്.റോഷാക്കി’നു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.


മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ ആയിരുന്നു ആദ്യ ചിത്രം.  ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്.

No comments:

Powered by Blogger.