സമീറ സനീഷ് ഇനി സാധാരണക്കാരുടെ സ്വപ്നങ്ങൾക്കൊപ്പം..
സമീറ സനീഷ് ഇനി സാധാരണക്കാരുടെ സ്വപ്നങ്ങൾക്കൊപ്പം..
ഓമനിച്ചു വളർത്തിയ വർണ്ണ സ്വപ്നങ്ങളെ തുന്നിചേർത്ത് മലയാളം സിനിമയിലെത്തി കോസ്റ്റ്യൂം ഡിസൈനിൽ പുതിയൊരു ട്രെന്റ് സൃഷ്ടിച്ച സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ സമീറ സനീഷ്, സാധാരണക്കാരുടെ വസ്ത്ര സ്വപ്നങ്ങളെ സഫലമാക്കാൻ സ്വന്തം പേരിൽ"സമീറ സനീഷ് " എന്ന ബ്രാന്റുമായി വരുകയാണ്.സിനിമയ്ക്ക് പുറത്ത് സാധാരണക്കാർക്കും ചുരുങ്ങിയചിലവിൽഓരോരുത്തരുടെയും അഭിരുചിയ്ക്കനുസരിച്ച് 'സമീറ സനീഷ് ' ബ്രാന്റ്ഓൺലൈനിലൂടെ എത്തിക്കുക എന്ന ലക്ഷ്യം വെച്ച് ആരംഭിക്കുന്ന സമീറ സനീഷിന്റെ പുതിയ സംരംഭത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യർ നിർവ്വഹിച്ചു.ജൂൺ ഒന്നിന് രാവിലെ മെഗാസ്റ്റാർ മമ്മൂട്ടി വെബ് സൈറ്റ് ഉൽഘാടനം ചെയ്യുന്നതോടെ സമീറ സനീഷിന്റെ ദീർഘകാല സ്വപ്നം സഫലമാകും.
കഴിഞ്ഞ ഇരുപതു വർഷമായി മലയാള സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായി സജീവമായി സഹകരിച്ച് ജനപ്രിതീ ആർജ്ജിച്ച സമീറ സനീഷ് സിനിമയ്ക്ക് പുറത്തും തന്റെ സ്വപ്നങ്ങൾ പങ്കു വെയ്ക്കുകയാണ്
"സമീറ സനീഷ് "എന്ന പുത്തൻ ബ്രാൻഡിലൂടെ.
താരങ്ങൾക്കൊപ്പം
സാധാരണക്കാരുടെയും
സ്വപ്നങ്ങൾ തുന്നി തരാൻ നിങ്ങൾക്കൊപ്പം ഉണ്ട്
"സമീറ സനീഷ് ".
No comments: