സുനിൽ പണിക്കർ കമ്പനിയുടെ " കുടിപ്പക " .



സുനിൽ പണിക്കർ കമ്പനിയുടെ " കുടിപ്പക " .


"Get up stand up

 Stand up for your rights. .."

      

  Bob Marley


ബോംബ് മർലിയുടെ വിഖ്യാതമായ ഈ ഗാനം "....stand up for your drinks " എന്ന് വികലമായേ ജീവൻ പാടിയിരുന്നുള്ളു. കാരണം, അപ്പൊഴേക്കും അവൻ ആകെ മാറിപ്പോയിരുന്നു.


പ്രഗൽഭരായ കലാകാരന്മാരുടേയും സാങ്കേതികപ്രവർത്തകരുടെയും കൂടിച്ചേരലിന് വഴിയൊരുക്കുന്ന കുടിപ്പക' എന്ന ചിത്രത്തിലെ 'ജീവൻ' എന്ന കഥാപാത്രത്തിന്റെ കാര്യമാണ്  പറഞ്ഞത്. സുനിൽ പണിക്കർ കമ്പനിയുടെബാനറിൽ  നടനും നിർമ്മാതാവുമായ സുനിൽ പണിക്കരാണ് ചിത്രം നിർമ്മിക്കുന്നത്. 'ഗോവിന്ദൻ കുട്ടി തിരക്കിലാണ് ' എന്ന ചിത്രത്തിനു ശേഷം വിനോദ് നാരായണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശസ്ത ഛായാഗ്രാഹകനായ സിനു സിദ്ധാർത്ഥാണ്.  റെജി മാത്യു മങ്ങാടനും ജോജി ജേക്കബ്ബും സഹനിർമ്മാതാക്കളാകുന്ന ചിത്രം ജൂൺ പകുതിയോടെ കൊല്ലത്ത് ചിത്രീകാരണമാരംഭിക്കും. 


ഷിബു ചക്രവർത്തിയുടെ മനോഹരമായ വരികൾക്ക് ഗോപി സുന്ദറിന്റെ സംഗീതം കൂടുതൽ മിഴിവേകുന്നു.


എഡിറ്റർ -സതീഷ് ബാബു ,ആർട്ട് ഡയറക്ടർരജീഷ്കെ.സൂര്യ,പശ്ചാത്തല സംഗീതം- ഗോപി സുന്ദർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ - വിനേഷ് ചന്ദനത്തോപ്പ്,അസോസിയേറ്റ് ഡയറക്ടർ - അഖിൽ രാജേന്ദ്രൻ, പ്രോജക്ട് ഡിസൈനർ - ഗോപൻ പരശുറാം,ക്രിയേറ്റീവ് ഹെഡ് - ജയറാം എയ്ല,പ്രൊഡക്ഷൻ കൺട്രോളർ - ഷാജി ഒലവക്കോടൻ,കോസ്റ്റൂം ഡിസൈനർ - അരുൺ മനോഹർ, മേക്ക് അപ് - ജയമോഹൻ,സ്റ്റണ്ട് കൊറിയൊഗ്രാഫി - തങ്കരാജ്,സ്റ്റിൽസ് - ഹരി തിരുമല,ഡിസൈൻസ്  - ജയൻ വിസ്മയ.



വാഴൂർ ജോസ്.

No comments:

Powered by Blogger.