" ഒച്ച് "തിരുവാണിയൂരിൽ തുടങ്ങി.


 " ഒച്ച് "തിരുവാണിയൂരിൽ തുടങ്ങി. 


സുധീർ കരമന,ഹിമ ശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജുലൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ഒച്ച് " എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവാണിയൂർ ഡി ഡി വൈറ്റ് ഹൗസിൽ ആരംഭിച്ചു.


നിർമ്മാതാവ് റൂഫ് ലാന്റ് വിജയൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ ചലച്ചിത്ര താരം ഹിമാ ശങ്കരി ആദ്യ ക്ലാപ്പടിച്ചു.അജിത് കോശി,പാഷാണം ഷാജി,നിയാസ് ബക്കർ,സ്വപ്ന പിള്ള, മഞ്ജു കോട്ടയം തുടങ്ങിവരാണ് മറ്റു താരങ്ങൾ.


റൂഫ് ലാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റൂഫ്  വിജയൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹാരീസ് അബ്ദുള്ള നിർവ്വഹിക്കുന്നു.സംഗീതം-സേവ്യർ കലാഭവൻ,എഡിറ്റർരഞ്ജിത്പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ,കല-ഷിജു കോഴിക്കോട്,മേക്കപ്പ്-ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം-കുക്കു ജീവൻ,സ്റ്റിൽസ്-സന്തോഷ് പട്ടാമ്പി,പരസ്യക്കല-സാബു സതീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനു,അസോസിയേറ്റ് ഡയറക്ടർ-കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർഅഭിജിത്ത്,പ്രൊഡക്ഷൻ,ഫിനാൻസ് കൺട്രോളർ-സുന്ദരൻ തിരൂർ, എക്സിക്യൂട്ടീവ്-ഗൗതം കൃഷ്ണ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.