ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥൻ തിയേറ്ററിൽ തന്നെ, പുതിയ അപ്ഡേറ്റുമായി നിർമ്മാതാക്കൾ .
ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥൻ തിയേറ്ററിൽ തന്നെ, പുതിയ അപ്ഡേറ്റുമായി നിർമ്മാതാക്കൾ .
മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം സിനിമാസ്വാദകർ കാത്തിരിക്കുന്ന ജനപ്രിയ നായകൻ ദിലീപിന്റെ ഫാമിലി പാക്ക്‌ഡ് ഫൺ റൈഡർ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. റാഫിയാണ് ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം,സംവിധാനം. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ നിർമ്മാതാക്കളായ ബാദുഷ.എൻ.എം , ഷിനോയ് മാത്യൂ, രാജൻ ചിറയിൽ അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ നിർമ്മാതാവായ ബാദുഷ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പ് ഇപ്രകാരമാണ് , "വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ അപ്ഡേഷന് വേണ്ടി എല്ലാവരും കുറെ ദിവസങ്ങളായികാത്തിരിക്കുകയാണെന്ന് അറിയാം.
എനിക്ക് ദിവസേന ഒരുപാട് മെസ്സേജുകളും, ഒരുപാട് കോളുകളും വരുന്നുണ്ട് "എന്തായി വോയിസ് സത്യനാഥൻ" എന്നുള്ള ചോദ്യങ്ങളുമായി.വിവരം അറിയിക്കാൻ വൈകിയതിനു എല്ലാവരോടും ക്ഷമ ചോദിക്കുന്നു. അപ്ഡേഷൻ തരാൻ വേണ്ടിയാണ് ഇപ്പോൾ ഞാൻ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. 3 വർഷങ്ങൾക്ക് ശേഷം വരുന്ന ഒരു ചിത്രം പഴയതലമുറയെയും പുതിയ തലമുറകളെയും ഒരു പോലെ ആനന്ദിപ്പിക്കാൻ കഴിയുന്ന രീതിയിലുള്ള ഒരുദിലീപ്ചിത്രമായിട്ടാണ് വോയിസ് ഓഫ് സത്യനാഥൻ തീയറ്ററുകളിലേക്ക് എത്തുന്നത്.
ഒരുപാട് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ, സിജി വർക്കുകൾ ഉള്ളതിനാലാണ് കൃത്യമായ ഡേറ്റ് അറിയിക്കാൻ സാധിക്കാത്തത്. തീർച്ചയായിട്ടും അടുത്ത പത്ത് ദിവസത്തിനുള്ളിൽ വോയിസ് ഓഫ് സത്യനാഥൻ ഫസ്റ്റ് കോപ്പി ആകുകയും ശേഷം അതിൻറെ അപ്ഡേഷൻസ് കൃത്യമായിട്ട് സെൻസർ, ടീസർ, സോംഗ്, ട്രൈലർ, റിലീസ് ഡേറ്റ് അങ്ങനെയുള്ളവ പ്രേക്ഷകരായ നിങ്ങളെ അറിയിക്കുന്നതാണ്.പിന്നെ നമ്മൾ നല്ല രീതിയിൽ എല്ലാ തരത്തിലുമുള്ള പ്രമോഷൻ ചെയ്തു തന്നെയായിരിക്കും ഈ സിനിമ നിങ്ങളുടെ മുന്നിലോട്ട് എത്തിക്കുന്നത്. എല്ലാപ്രേക്ഷകരുടെയും പൂർണ്ണമായ പിന്തുണ ഉണ്ടാകും എന്നുള്ള പ്രതീക്ഷയോടെയാണ് നിർമ്മാതാക്കൾ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം,റിംങ് മാസ്റ്റർ എന്നി ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് ' 'വോയിസ് ഓഫ് സത്യനാഥൻ'. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽഎന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസർ : രോഷിത് ലാൽ വി 14 ഇലവൻ സിനിമാസ്, പ്രിജിൻ ജെ പി,ജിബിൻ ജോസഫ്കളരിക്കപ്പറമ്പിൽ (യു ഏ ഇ)ചിത്രത്തിന്റെ ഛായാഗ്രഹണം : സ്വരുപ് ഫിലിപ്പ്,സംഗീതം :അങ്കിത് മേനോൻ,എഡിറ്റർ :ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം :സമീറ സനീഷ്, കല സംവിധാനം : എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്,മേക്കപ്പ് : റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്: സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ: മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,റോബിൻ അഗസ്റ്റിൻ,ഡിജിറ്റൽ മാർക്കറ്റിംഗ് :മാറ്റിനി ലൈവ്, സ്റ്റിൽസ് : ശാലു പേയാട്, ഡിസൈൻ : ടെൻ പോയിന്റ്.
പി ആർ ഓ : പ്രതീഷ് ശേഖർ.
No comments: