മോഹൻലാലിന് തോൽപ്പാവക്കൂത്തിൽ അപൂർവ്വ പിറന്നാൾ സമ്മാനം.
മോഹൻലാലിന്
തോൽപ്പാവക്കൂത്തിൽ അപൂർവ്വ പിറന്നാൾ സമ്മാനം.
നടരാജനോ , ഗജവീരനോ ....? മലയാള സിനിമയെ അഭിനയ മികവുകൊണ്ട് തിടമ്പേറ്റിയ മഹാനടന് അപൂർവ്വ പിറന്നാൾ സമ്മാനവുമായി ജനത മോഷൻ പിക്ചേഴ്സ് . ഡോ. മധു വാസുദേവിന്റെ രചനയിൽ ശ്രീവൽസൻ ജെ മേനോൻ സംഗീതം നിർവഹിച്ച പാട്ടിലൂടെയാണ് ലാലിന് ആദരം .മോഹൻലാലിന്റെ കഥാപാത്രങ്ങൾ നിറയുന്ന തോൽപാവക്കൂത്തിന്റെ പശ്ചാത്തലത്തിലാണ് ദൃശ്യങ്ങൾ. ഗാനം ആലപിച്ചതും ശ്രീവൽസൻ ജെ. മേനോൻ ആണ് .
https://youtu.be/B39ZE6vNBLE
കൂനത്തറ തോൽപ്പാവക്കൂത്ത് സംഘത്തിലെ കെ. വിശ്വനാഥ പുലവരും വിപിൻ വിശ്വനാഥ പുലവരും ചേർന്നാണ് കൂത്ത് ഒരുക്കിയത്. ഏറ്റവും പുതിയ ചിത്രമായ മലൈക്കോട്ടെ വാലിബന്റെ ദൃശ്യങ്ങളോടെയാണ് ഗാനരംഗം അവസാനിക്കുന്നത്. തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബു, നിർമ്മാതാവ് ഉണ്ണി രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജനത മോഷൻ പിക്ചേഴ്സിന്റെ യൂട്യൂബിലാണ് ഗാനം റിലീസ് ചെയ്തത്.
No comments: