ഹിറ്റ് സംവിധായകൻ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന "#ബോയപതിരാപോ"; മോഷൻ ടീസർ പുറത്ത് .


 

ഹിറ്റ് സംവിധായകൻ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന "#ബോയപതിരാപോ"; മോഷൻ ടീസർ പുറത്ത് .


https://youtu.be/VMSd3tfMOKM


രാം പൊതിനേനിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന "#ബോയപതിരാപോ"യുടെ മോഷൻ ടീസർ റിലീസായി. ടീസർ അത്യധികം ഗംഭീരമായി തുടക്കം കുറിക്കുകയും പിന്നീട് രാം പൊതിനേനിയുടെ ഏറ്റവും മാസ്സ് വരവും കാണാം. സദർ ഉത്സവത്തിന് ഒരു വലിയ പോത്തിനെ കൊണ്ടുവരുകയും അവിടെ ഗുണ്ടകളോട്അടിയുണ്ടാക്കുന്നതുമാണ് കാണുന്നത്. ഓരോ ഫ്രെയിമിലും ബോയപതിയുടെ ട്രേഡ്മാർക്കും രാമിന്റെ മികച്ച സ്‌ക്രീൻ പ്രെസെൻസും കാണാം. ചിത്രത്തിൽ ശ്രീലീല പ്രധാന വേഷത്തിലെത്തുന്നു.  


വേറെ ഒരു ചിത്രത്തിലും കാണാത്ത അത്രയധികം മാസ് ഗെറ്റപ്പിലാണ് രാം ടീസറിൽ എത്തുന്നത്. ടീസറിലെ മാസ്സ് ഡയലോഗ് തീയേറ്ററിൽ കോളിളക്കം ഉണ്ടാക്കും എന്നത് നിസംശയം പറയാം. ശ്രീനിവാസ സിൽവർ സ്‌ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം കൂടിയാകും ഇത്. സീ സ്റ്റുഡിയോസ് സൗത്തും പവൻ കുമാറും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.  ക്യാമറ - സന്തോഷ് ദെതകെ, മ്യുസിക് - തമൻ, എഡിറ്റിങ്ങ് - തമ്മു രാജു, ചിത്രം ഒക്ടോബർ 20 ദസറ നാളിൽ റിലീസ് ചെയ്യും. ഹിന്ദി, കന്നഡ, തെലുങ്ക്,തമിഴ്, മലയാളം ഭാഷകളിൽ ചിത്രം റിലീസിനൊരുങ്ങുന്നു. പി ആർ ഒ- ശബരി

No comments:

Powered by Blogger.