നല്ല സിനിമകളുടെ അമരക്കാരൻ സംവിധായകൻ ജോൺ ഏബ്രഹാമിന് സ്മരണാഞ്ജലി .
നല്ല സിനിമകളുടെ അമരക്കാരൻ സംവിധായകൻ ജോൺ ഏബ്രഹാമിന് സ്മരണാഞ്ജലി.
.................................................................
മലയാളത്തിന്റെ സ്വന്തം സംവിധായകൻ ജോൺ ഏബ്രഹാമിന് സ്മരണാഞ്ജലി.
തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിൽ ജോൺ ഏബ്രഹാം തന്റെ സിനിമകളിലെ വ്യതസ്ത ത ജീവിതത്തിലും പുലർത്തി. വളരെ കുറച്ച് ചിത്രങ്ങളെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും അവയെല്ലാം പ്രേക്ഷകകരുടെ മനസിൽ ഇടം നേടിയ സിനിമകളാണ്.
കോയ്ന നഗർ ( 1967) ,പ്രിയ ( 1969) ,ഹൈഡ്സ് ആന്റ് സ്ട്രിംഗ്സ് (1969) ,വിദ്യാർത്ഥികളെ ഇതിലെ ഇതിലെ ( 1971) ,ത്രിസന്ധ്യ ( 1972) ,അഗ്രഹാരത്തിലെ കഴുത ( 1978) ,ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979) ,അമ്മ അറിയാൻ ( 1986) ) എന്നീ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്.
" കോട്ടയത്ത് എത്ര മത്തായിമാർ " എന്ന ചെറുകഥ ശ്രദ്ധേയമായിരുന്നു. നേർച്ച കോഴി ( 1986) ,ജോൺ എബ്രഹാമിന്റെ (1993) എന്നീ പേരുകളിൽ അദ്ദേഹത്തിന്റെ ചെറുകഥകൾ പ്രസിദ്ധികരിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ സിനിമകൾ ജനങ്ങൾ കാണുന്നമെന്നും അതിന്റെ എല്ലാ അർത്ഥത്തിലും മനസിലാക്കണമെന്നും അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു.
അൻപതാമത്തെ വയസിൽ ( 1987 മെയ് 31) കോഴിക്കോട് വച്ച് ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് സമാന്തര സിനിമയുടെ അമരക്കാരൻ ജോൺ ഏബ്രഹാം അന്തരിച്ചു.
"ജനകീയ സിനിമയുടെ പിതാവ് " എന്നാണ് ചലച്ചിത്ര, മാദ്ധ്യമലോകവും ജോൺ എബ്രഹാമിനെ വിശേഷിപ്പിച്ചിരുന്നത് .
" നല്ല സിനിമകളുടെ അമരക്കാരന് പ്രണാമം " .
No comments: