‘അനക്ക് എന്തിന്റെ കേടാ’ എന്ന സിനിമയിലൂടെ പഞ്ചാബി എഴുത്തുകാരിയും അഭിനേത്രിയുമായ പ്രീതി പ്രവീൺ മലയാള സിനിമയിലേക്ക്.
‘അനക്ക് എന്തിന്റെ കേടാ’ എന്ന സിനിമയിലൂടെ പഞ്ചാബി എഴുത്തുകാരിയും അഭിനേത്രിയുമായ പ്രീതി പ്രവീൺ മലയാള സിനിമയിലേക്ക് .
പഞ്ചാബുകാരിയായ പ്രീതി പ്രവീൺ മലയാള സിനിമയിൽ നടിയായി അരങ്ങേറ്റം നടത്തുന്നു. ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച്, മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമയിലാണ് പ്രീതി പ്രവീൺ സൈനബ എന്ന കഥാപാത്രത്തിന് ജീവൻ നൽകുന്നത്. ചിത്രം ഉടൻ തിയറ്ററിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിനീത് ശ്രീനിവാസൻ പുറത്തുവിട്ടപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. തൊഴിൽപരമായി മനശാസ്ത്രജ്ഞയും ഒപ്പം ഹൃദയ സ്പർശിയായ എഴുത്തുകാരിയും അഭിനേതാവും സാമൂഹിക പ്രവർത്തകയുമെല്ലാമാണ് പ്രീതി പ്രവീൺ.
കഴിഞ്ഞ 15 വർഷമായി ബഹ്‌റൈനിൽ കുടുംബത്തിനൊപ്പം താമസിക്കുന്ന അവർ നാടകങ്ങൾ ,ഹ്രസ്വ ചിത്രങ്ങൾ എന്നിവ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഭർത്താവ് മലയാളിയായ പ്രവീണാണ്.
"നായികയുടെ മാതാവ് ആയാണ് താൻ അഭിനയിച്ചിരിക്കുന്നത്. എല്ലാവർക്കും തന്റെ കഥാപാത്രം ഇഷ്ടമാകുമെന്നാണ് കരുതുന്നത്. അതിനായി പ്രാർത്ഥിക്കുന്നുണ്ട്. ഇനിയും അവസരങ്ങൾ വന്നാൽ മലയാളത്തിൽ തുടർന്നും അഭിനയിക്കണമെന്നുണ്ട് "എന്നും പ്രീതി പ്രവീൺ പറയുന്നു.
മലയാളത്തിലുള്ള ഡയലോഗുകൾ ഇംഗ്ലീഷിൽ തർജിമ ചെയ്ത് പഠിച്ച് കൃത്യമായി ഗൃഹപാഠം ചെയ്താണ് അഭിനയിച്ചത്. സെറ്റിൽ എല്ലാവരും പ്രോത്സാഹിപ്പിച്ചു. സംവിധായകൻ ഷമീർ, ഒപ്പം അഭിനയിച്ച സന്തോഷ് കുറുപ്പ്, സ്നേഹ അജിത്ത്, അച്ചു സുഗന്ധ്, അനീഷ് ധർമ്മ എന്നിവർ നല്ല പിന്തുണ നൽകി. അതൊന്നും മറക്കാൻ കഴിയുന്നതല്ലെന്നും അവർ കൂട്ടിച്ചേർത്തു. അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, വീണ, കുളപ്പുള്ളി ലീല, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധർമൻ, ബന്ന ചേന്നമംഗലൂർ, ജയാമേനോൻ, പ്രകാശ് വടകര, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ് അങ്കമാലി, മാസ്റ്റർ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്നേഷ് കോഴിക്കോട്, മുജീബ് റഹ്മാൻ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദർ, മുനീർ, മേരി, ഡോ.പി.വി ചെറിയാൻ, ബിജു സർവാൻ, അൻവർ നിലമ്പൂർ, അനുറാം, ഫൈസൽ പുത്തലത്ത്, രാജ് കോഴിക്കോട്, സുരേഷ് കനവ്, ഡോ. ഷിഹാൻ, രമണി മഞ്ചേരി, പുഷ്പ മുക്കം തുടങ്ങിയവർ അഭിനയിക്കുന്നു.
പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ പുത്രൻ ഗൗതം ലെനിനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
പി ആർ ഒ: എം കെ ഷെജിൻ
No comments: