പാപ്പച്ചൻ ഒളിവിൽ പോയതെന്തിന്?
പാപ്പച്ചൻ ഒളിവിൽ പോയതെന്തിന്?
കോതമംഗലത്തിനടുത്ത്, മാമംഗലം വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഏറെ ആകാംക്ഷാഭരിതരാക്കിക്കൊണ്ടാണ് ഒരു പോസ്റ്റർ പ്രസിദ്ധീകരിക്കപ്പെട്ടത്. കാണ്മാനില്ല. പാപ്പച്ചൻ എന്നയാളെ കാണ്മാനില്ല
ഇദ്ദേഹത്തിനെ രൂപവും, ഉയരവും, നിറവും, പ്രായവുമൊക്കെ രേഖപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റർ.
പാപ്പച്ചൻ ഈ നാട്ടിൽ ഏവർക്കും പ്രിയപ്പെട്ടവനാണ്. നാട്ടിലെ ഒരു സാധാരണ ലോറി ഡ്രൈവർ. മാതാപിതാക്കളും, ഭാര്യയും കുട്ടികളുമൊക്കെയായി മാനം മര്യാദയായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ. എല്ലാക്കാര്യങ്ങളിലും മുമ്പിൽനിൽക്കുന്നവൻഅങ്ങനെയുള്ള ഒരാളിൻ്റെ തിരോധാനം ആരെയും ഒന്ന് അഷമരാക്കാൻ പോന്നതാണ്. നാട്ടിലെ ഏറ്റവും വലിയ പ്രശ്നവുമായി മാറി.
നവാഗതനായ സിൻ്റോസണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലെ സുപ്രധാനമായഒരുരംഗമാണിത്.ഏതൊരു സ്ഥലത്തിനും അതിൻ്റേതായ ചില പ്രത്യേകതകളുണ്ട്.ഏതു സ്ഥലത്തു ജീവിക്കുന്നോ അവിടുത്തെ ഭൂമി ശാസ്ത്രപരമായ കാര്യങ്ങളോടും, കാലാവസ്ഥയോടും,സാഹചര്യങ്ങളോടും, പ്രകൃതിയോടുമൊക്കെ അവർ ഇണങ്ങി ജീവിക്കും.മഞ്ഞുമലയിൽ താമസിക്കുന്നവർ ആ ജീവിതവുമായി ഇഴുകി ജീവിക്കും' ചൂടിൻ്റെ കാഠിന്യമുള്ള പ്രദേശത്തുള്ളവർ അതുമായി യോജിക്കും. തീരപ്രദേശങ്ങളിലുള്ളവർ കടലുമായി ഇണങ്ങും. മലയോര മേഖലയിലുള്ളവർ ആ ജീവിത സാഹചര്യങ്ങളോടു ഇണങ്ങി ജീവിക്കും.ഇവിടെ വനമേഖലയോടു ചേർന്ന പ്രദേശത്തു ജീവിക്കുന്നവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
കാടും, നാട്ടുകാരുമായി നല്ല ബന്ധം അവർക്കുണ്ടാകും. അത്തരത്തിലൊരു ജീവിതം തന്നെയാണ് പാപ്പച്ചനും നയിച്ചത്.മലയോര മേഖലയിൽ വലിയ സ്വാധീനമാണ് ക്രൈസ്തവ സമൂഹത്തിനുള്ളത്. പാപ്പച്ചൻ്റെ ജീവിതത്തിലും ഈ സ്വാധീനമുണ്ട്. ആഘോഷങ്ങളുംആചാരങ്ങളുമൊക്കെയായിഇഴുകിച്ചേർന്നുജീവിക്കുന്നതിനിടയിലാണ് പാപ്പച്ചൻ്റെ ജീവിതത്തെ ആകെ ഉലക്കുന്ന ഒരു സംഭവമുണ്ടാകുന്നത്.പിന്നിടദ്ദേഹത്തിൻ്റെ ജീവിതത്തിലും 'ആ നാട്ടിലും അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ .ഏറെ ഉദ്വേഗത്തിലൂടെ അവതരിപ്പിക്കുന്നത്.ബന്ധങ്ങളുടേയും,സ്റ്റേഹത്തിൻ്റേയും,സൗഹൃദത്തിൻ്റേയും, പിണക്കത്തിൻ്റേയുമൊക്കെ ഇഴകൾ ചേർത്താണ് അവതരിപ്പിക്കുന്നത്.
സൈജുക്കുറുപ്പ് പാപ്പച്ചൻ എന്ന കഥാപാത്രത്തെ ഏറെ ഭദ്രമാക്കുന്നു. ശീന്ദയും, ദർശനയം ( സോളമൻ്റെ തേനീച്ചകൾഫെയിം)നായികമാരാകുന്നു.വിജയരാഘവൻ, അജു വർഗീസ്, ജഗദീഷ്, ജോണി ആൻ്റണി, കോട്ടയം നസീർ, ശിവജി ഗുരുവായൂർ ,ജോളി ചിറയത്ത്, ശരൺ രാജ് ഷിജു മാടക്കര (കടത്തൽ താരൻ ഫെയിം) വീണാ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗാനങ്ങൾ - ഹരി നാരായണൻ - സിൻ്റോസണ്ണി.സംഗീതം - ഔസേപ്പച്ചൻ. ഛായാഗ്രഹണം - ശ്രീജിത്ത് നായർ.എഡിറ്റിംഗ് - രതിൻ രാധാകൃഷ്ണൻ.കലാസംവിധാനം - വിനോദ് പട്ടണക്കാടൻ.കോസ്റ്റ്യും - ഡിസൈൻ -സുജിത് മട്ടന്നൂർമേക്കപ്പ് - മനോജ് & കിരൺ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ബോസാ സത്യാശിലൻപ്രൊഡക്ഷൻ മാനേജർ -- ലിബിൻ വർഗീസ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ
ബ്ലെസ്സിയുടെ കളിമണ്ണിലൂടെ രംഗത്തെത്തിയ തോമസ് തിരുവല്ലയാണ് തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്.
ഓട്ടം, മ്യാവു എല്ലാം ശരിയാകും, മേ ഹൂം മൂസ, പൂക്കാലം എന്നീ മികച്ച ചിത്രങ്ങളാണ് തോമസ് തിരുവല്ല ഫിലിംസ് നിർമ്മിച്ചത്.അതിനു ശേഷം തോമസ് തിരുവല്ല) നിർമ്മിക്കുന്ന ചിത്രമാണിത്.
കോതമംഗലം,, കുട്ടമ്പുഴ, പൂയംകുട്ടി, ഭൂതത്താൻകെട്ട്,നേര്യമംഗലം,എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
ഫോട്ടോ - അജീഷ് സുഗതൻ .
No comments: