രാം പൊതിനേനി - പുരി ജഗന്നാഥ്‌ ചിത്രം " ഡബിൾ ഐ സ്മാർട്"; മാർച്ച് 8, 2024ന് തീയേറ്ററുകളിൽ .



രാം പൊതിനേനി -  പുരി ജഗന്നാഥ്‌ ചിത്രം " ഡബിൾ ഐ സ്മാർട്"; മാർച്ച് 8, 2024ന് തീയേറ്ററുകളിൽ . 


ബ്ലോക്ക്ബസ്റ്റർ ചിത്രം "ഐ സ്മാർട് ശങ്കർ" തീയേറ്ററുകളിൽ എത്തിയിട്ട് 4 വർഷങ്ങൾ തികയുമ്പോൾ രാം പൊതിനേനിയും അംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്നു. പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് നിർമിക്കുന്നത്. രാമിന്റെ പിറന്നാൾ നാളെ വരാനിരിക്കെ ചിത്രത്തിന്റെ ടൈറ്റിലും റിലീസ് തീയതിയും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 


ഐ സ്മാർട് ശങ്കറിന്റെ രണ്ടാം ഭാഗമായിട്ടാണ് ഡബിൾ ഐ സ്മാർട് ഒരുങ്ങുന്നത്. ഡബിൾ ഇരട്ടി മാസും ഡബിൾ ഇരട്ടി എന്റർടൈൻമെന്റും തന്നെ ഇത്തവണ പ്രതീക്ഷിക്കാം. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മികച്ച സാങ്കേതിക മികവ് നിറഞ്ഞ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. 


ത്രിശൂലങ്ങളിൽ ചോരക്കറ നിറഞ്ഞ് നിൽക്കുന്നതാൻ ടൈറ്റിൽ പോസ്റ്ററിൽ കാണുന്നത്. ഐ സ്മാർട് ശങ്കറിന്റെ രണ്ടാം ഭാഗമായിട്ട് ഒരുങ്ങുന്നതിന്റെ സൂചനകൾ പോസ്റ്ററിലും കാണാം. പാൻ ഇന്ത്യൻ റിലീസ് ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. തെലുഗ്, തമിഴ്, കന്നഡ, മലയാളം , ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനൊരുങ്ങുന്നു. മാർച്ച് 8, 2024ൽ മഹാ ശിവരാത്രി നാളിൽ ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ - ശബരി

No comments:

Powered by Blogger.