ബ്ലോക്ക്ബസ്റ്റർ 2018 ന് ശേഷം ജൂഡ് ആന്റണി ജോസഫിന്റെ ചിത്രത്തിൽ നായകൻ നിവിൻ പോളി .
ബ്ലോക്ക്ബസ്റ്റർ 2018 ന് ശേഷം ജൂഡ് ആന്റണി ജോസഫിന്റെ ചിത്രത്തിൽ നായകൻ നിവിൻ പോളി .
ഓം ശാന്തി ഓശാനയ്ക്ക് ശേഷം നിവിൻ പോളി - ജൂഡ് ആന്റണി ജോസഫ് കോംബോയിൽ എത്തുന്ന ഡ്രീം പ്രോജക്ട് വരുന്നു. ജൂഡിന്റെ ആദ്യ ചിത്രത്തിന് ശേഷം വീണ്ടും നിവിനുമായി ഒന്നിക്കുന്നു എന്നത് പ്രതീക്ഷകൾക്ക് മാറ്റ് കൂട്ടുന്നു. ഓം ശാന്തി ഓശാനയുടെ ഗംഭീര വിജയം ആവർത്തിക്കാൻ തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ തീരുമാനം. ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
2018 ൽ നിവിൻ പോളിയുടെ ഒരു മാസ് രംഗം ആദ്യം പ്ലാൻ ചെയ്തിരുന്നെന്നും പിന്നീട് അത് എടുത്ത് മാറ്റിയെന്നും ജൂഡ് ആന്റണി റിലീസിന് ശേഷമുള്ള അഭിമുഖങ്ങളിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചിത്രത്തിന്റെ വൻ വിജയത്തിന്റെആഘോഷങ്ങൾക്കിടയിൽ ഈ പ്രഖ്യാപനം വീണ്ടും ഒരു ബ്ലോക്ബസ്റ്റർ മലയാള സിനിമയിൽ ഉണ്ടാകുമെന്നവൻപ്രതീക്ഷയിലേക്കാണ്.
No comments: