വീണ്ടും പാൻഇന്ത്യൻ ഹിറ്റടിച്ച് ഹിഷാം; 20 മില്യൺ കടന്ന് 'ഖുഷി'യിലെ മണിരത്നം ട്രിബ്യൂട്ട് ഗാനം .


വീണ്ടും പാൻഇന്ത്യൻ ഹിറ്റടിച്ച് ഹിഷാം; 20 മില്യൺ കടന്ന് 'ഖുഷി'യിലെ മണിരത്നം ട്രിബ്യൂട്ട് ഗാനം .


ഇരുപതു മില്യൺ കാഴ്ചക്കാരുമായി 'ഖുഷി'യിലെ ഗാനം തരംഗം സൃഷ്ടിക്കുന്നു. സാമന്തയും വിജയ് ദേവരകൊണ്ടയും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് പ്രേക്ഷകപ്രീതി നേടിക്കൊണ്ട് മുന്നേറുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.


'ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് 'ഖുഷി'യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഹിഷാം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'മഹാനടി' എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും  ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. 'ഖുഷി' സെപ്തംബര്‍ 1 ന് തിയേറ്ററുകളില്‍ എത്തും. 


'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.  നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. 


ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ്  ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍. 


മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിംഗ്, കല: ഉത്തര കുമാര്‍, ചന്ദ്രിക, സംഘട്ടനം പീറ്റര്‍ ഹെയിന്‍സ്, കോ റൈറ്റര്‍ സുരേഷ് ബാബു പി. 


എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ദിനേശ് നരസിംഹന്‍, എഡിറ്റര്‍: പ്രവിന്‍ പുടി പ്രൊഡക്ഷന്‍ ഡിസൈനര്‍: ജയശ്രീ ലക്ഷ്മിനാരായണന്‍, സിഇഒ: ചെറി, ഡിഒപി: ജി മുരളി . 


പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.



 Love at first listen ❤️🎧


#Kushi First Single trending on YouTube with 20M+ views ❤‍🔥


- https://bit.ly/KushiFirstSingle


#NaRojaNuvve

#TuMeriRoja

#EnRojaaNeeye

#NannaRojaNeene

#EnRojaNeeye


@TheDeverakonda @Samanthaprabhu2 @ShivaNirvana @HeshamAWMusic @MythriOfficial @saregamasouth

No comments:

Powered by Blogger.