മഹാരാജാസ് കോളേജ് ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിങ്ങ് മൂവിയായി ബൈജുരാജ് ചേകവർ സംവിധാനം ചെയ്ത" LIB " പ്രദർശിപ്പിച്ചു .




മഹാരാജാസ് കോളേജ് ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിങ്ങ് മൂവിയായി ബൈജുരാജ്  ചേകവർ സംവിധാനം ചെയ്ത"  LIB " പ്രദർശിപ്പിച്ചു .




മികച്ച തിയേറ്റർ അനുഭവം പകരുന്ന മലയാളത്തിലെ അപൂർവ്വം  ഷോർട്ട് ഫിലിമുകളിലൊന്ന് എന്ന വിശേഷണവുമായി കേരള ചലച്ചിത്ര അക്കാദമി അവതരിപ്പിക്കുന്ന , ബൈജുരാജ് ചേകവർ സംവിധാനം ചെയ്‌ത എൽ ഐ ബി ( ലൈഫ് ഈസ് ബ്യുട്ടിഫുൾ ) മഹാരാജാസ് കോളേജ്‌ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിങ്ങ് ചിത്രമായി പ്രദർശിപ്പിച്ചു . 


മമ്മൂട്ടി , അൻവർ റഷീദ് , രാജീവ് രവി , അമൽ നീരദ് , ആഷിഖ് അബു തുടങ്ങി ഒട്ടേറെ ചലച്ചിത്ര പ്രതിഭകളുടെ കലാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച മഹാരാജാസ് കോളേജ് മികച്ച സിനിമകൾ കാണാനും ചർച്ചചെയ്യാനും എന്നും മുൻപന്തിയിലായിരുന്നു . മിറർ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ചലച്ചിത്രോത്സവം  രണ്ടുനാൾ നീണ്ടുനിൽക്കും .


പ്രദർശനശേഷം യൂണിയൻ വൈസ് ചെയർപേഴ്സൺ അതിരയിൽ നിന്ന് സംവിധായകൻ ബൈജുരാജ് ചേകവർ മഹാരാജാസ് കോളേജിന്റെ ഉപഹാരം സ്വീകരിച്ചു .


കൊച്ചിൻ യൂണിവേഴ്സിറ്റി ( കുസാറ്റ് ) ഫിലിം ഫെസ്റ്റിവലിലും  എൽ ഐ ബി യുടെ ഒരു സ്‌പെഷൽ സ്‌ക്രീനിങ്ങ് കഴിഞ്ഞ ദിവസം നടന്നിരുന്നു  .


കേരള ചലച്ചിത്ര അക്കാദമിയുടെ തിരക്കഥാ മത്സരത്തിൽ അവാർഡ് നേടിയ ഹേമ എസ്‌ ചന്ദ്രേടത്തിന്റെ രചനയെ ആസ്പദമാക്കി നിർമ്മിച്ച എൽ ഐ ബി പരിസ്ഥിതി മുഖ്യപ്രമേയമായി വരുന്ന ചിത്രമാണ് .


മലയാളസിനിമയിലെപ്രതിഭാശാലികളായ കലാസാങ്കേതിക പ്രവർത്തകർ അണിനിരക്കുന്ന എൽ ഐ ബി . മികച്ച ചിത്രം , തിരക്കഥ , സംവിധാനം , അഭിനയം , കലാസംവിധാനം , ഛായാഗ്രഹണം , വി എഫ് എക്സ്  , ശബ്ദരൂപകല്പന എന്നീ വിഭാഗങ്ങളിൽ  ഇതിനകം ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട് .


മിനി മോഹന്‍, ശശികുമാര്‍ തെന്നല, ഡോക്ടര്‍ ചാന്ദ്നി സജീവൻ , വി പി പ്രകാശ്, ഡോക്ടര്‍ മൃണാളിനി എന്നിവരാണ് കേരള ചലച്ചിത്ര അക്കാദമിയ്ക്ക് വേണ്ടി ഈ ഹ്രസ്വചിത്രം നിര്‍മ്മിച്ചത്.


'കക്ഷി അമ്മിണി പിള്ള' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഫറാ ഷിബില, 'വിക്രമാദിത്യന്‍' എന്ന സിനിമയിലൂടെ മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സജ്ന നജം, ആരോഗ്യ പ്രവര്‍ത്തകയായ ലൈല പോക്കര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


പ്രവീണ്‍ പരമേശ്വര്‍, പ്രേംരാജ് കായക്കൊടി, സി എം ഇബ്രാഹിം കുട്ടി, ശ്രീജിത്ത് മയിപ്പിലായി , സന്തോഷ് സൂര്യ, ശാരദ പാലത്ത്, എ കണ്ണന്‍, പവിത്രന്‍ തിനൂര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.


ഛായാഗ്രഹണം- രാഗേഷ് നാരായണന്‍ നിര്‍വ്വഹിക്കുന്നു. സംഗീതംബിജിബാല്‍, ചിത്ര സംയോജനം- ദീപു ജോസഫ്, കല- സുരേഷ്ബാബു നന്ദന, മേക്കപ്പ്- ശാരദ പാലത്ത്, വസ്ത്രാലങ്കാരം- രഘുനാഥ് മനയിൽ , ശബ്ദ രൂപകല്‍പന- രംഗനാഥ് രവി, ശബ്ദ മിശ്രണം - ഫസൽ എ ബക്കർ , വി എഫ് എക്സ് & ടൈറ്റില്‍- സുമില്‍ ശ്രീധരൻ , ഡി ഐ- ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- മെഹമൂദ് കാലിക്കറ്റ്, ചീഫ് അസോ. ഡയറക്ടര്‍- ഷെനിത്ത്, അസോസിയേറ്റ് ക്യാമറാമാന്‍- മണികണ്ഠന്‍, നിശ്ചലഛായാഗ്രഹണം- രാകേഷ് നായര്‍, അസോസിയേറ്റ് ഡയറക്ടര്‍- പ്രവീണ്‍ പരമേശ്വര്‍, പ്രബിരാജ് മൂടാടി , മേയ്ക്കിങ്ങ് വീഡിയോ- അജയന്‍ ചൈത്രം, ഡ്രോണ്‍- ഷിബിന്‍ ദാസ് നന്മണ്ട, അസിസ്റ്റന്റ് ഡയറക്ടര്‍- എ കെ റംഷാദ് മൊകേരി, ആര്‍ട്ട് അസിസ്റ്റന്റസ്- ദില്‍ജിത്ത് കുട്ടന്‍, നിഖില്‍ എടക്കാട്, ആദിശേഷന്‍ എം എസ്, വീഡിയോ അസ്സിസ്റ്റന്‍സ്- അശ്വിന്‍ പ്രകാശ്, സനജ്.ഓഫീസ് ഇൻ ചാർജ്ജ് - സുധ എ പി തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ. 






1 comment:

Powered by Blogger.